Get Updates
Get notified of breaking news, exclusive insights, and must-see stories!

വിടി ബല്‍റാം സഹായ അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

ദുബായ്: ഷാര്‍ജ കുവൈത്ത് ആസ്പത്രിയില്‍ 5 മാസമായി എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ മുറിഞ്ഞുപോകുന്ന സംസാരത്തോടെ കഴിയുന്ന തൃത്താല സ്വദേശി മൂസ്സക്കുട്ടി പുഴക്കരായെ സഹായിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ച് തൃത്താല എംഎല്‍എ അഡ്വ: വിടി ബല്‍റാം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തി. 20 വര്‍ഷമായി യുഎഇയിലുളള മൂസ്സക്കുട്ടിക്ക് ഭാര്യയും മുന്ന് മക്കളും ഉമ്മയും മടങ്ങുന്ന കുടുംബമാണ് ഉളളത്. വാടക വീട്ടിലാണ് ഇപ്പോള്‍ ഈ കുടുംബം താമസിക്കുന്നത്. ഇവരുടെ ഏക ആശ്രയം മൂസ്സ കുട്ടി മാത്രമാണ്. 2004ല്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അവസാനമായി നാട്ടില്‍ പോയത്.

റാസല്‍ഖൈയില്‍ സ്വന്തമായി ബിസിനസ് നടത്തിയതിന്റെ ഭാഗമായി സാമ്പത്തിക ബാധ്യതയില്‍പ്പെടുകയും നിയമക്കുരുക്കില്‍പ്പെടുകയും ചെയ്തു സ്പോണ്‍സര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റാസല്‍ഖൈമ കോടതി 15 ലക്ഷം ദിര്‍ഹം സ്പോണ്‍സര്‍ക്ക് നല്‍കാന്‍ വിധി പുറപ്പെടുവിച്ചു എന്നാല്‍ ഇത്ര വലിയ തുക അടയ്ക്കാന്‍ വഴിയില്ലാതായ മുസ്സക്കുട്ടി ജയിലിലാവുകയായിരുന്നു. 4 വര്‍ഷത്തിലധികം ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് പക്ഷാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായത്. പാസ്പ്പോര്‍ട്ട് നഷ്ടമായതും ഇദ്ദേഹത്തിന്റെ യാത്രയ്ക്ക് ഏറെ തടസ്സം സ്രഷ്ടിച്ചു.

vtbalram

റാസല്‍ഖൈമ എമിഗ്രേഷന്‍ വകുപ്പിന്റെ യാത്ര നിരോധനം നീക്കിക്കിട്ടണമെങ്കില്‍ ചുരുങ്ങിയത് 10 ലക്ഷം ദിര്‍ഹമെങ്കിലും കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ കാര്യങ്ങള്‍ ആക്ടിംങ്ങ് കൗണ്‍സില്‍ ജനറല്‍ കെ മുരളീധരനുമായി ആശയവിനിമയം നടത്തുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പും നേടിയാണ് വിടി ബല്‍റാം കോണ്‍സലേറ്റില്‍ നിന്നും മടങ്ങിയത്.

കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന കാര്യങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ പരിപാടികളെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. എംഎല്‍എയോടൊപ്പം ഇല്‍ക്കാസ് യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ദുബായ് കമ്മിറ്റി സെക്രട്ടറി ഒറവില്‍ ആരിഫ്, ഇന്‍ക്കാസ് നേതാക്കളായ എംഎ ലത്തീഫ് ,സബീര്‍ ഏഷ്യാഡ്, നാസര്‍ നാലകത്ത് എന്നിവരും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+