ദുബായ്: സുരക്ഷാ ഉദ്യോഗസ്ഥന്‍ ഗേയാണ്, സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയും നമ്പറും, വെയ്റ്ററെ ജയിലിലടച്ചു
ഫിലിപ്പൈന്‍ വെയ്റ്ററാണ് ദുബായില്‍ അറസ്റ്റിലായത്
ദുബായ്: യുഎഇ സുരക്ഷാ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച വെയ്റ്ററെ ദുബായ് ജയിലിലടച്ചു. സോഷ്യല്‍ മീഡിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാള്‍ക്ക് രണ്ട് വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. തിങ്കളാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്.
29കാരനായ ഫിലിപ്പൈന്‍ വെയ്റ്ററാണ് ദുബായില്‍ അറസ്റ്റിലായത്. കോടതി വിധിച്ച ശിക്ഷ കാലാവധി പിന്നിട്ടാല്‍ കുറ്റവാളിയെ നാടുകടത്താനും കോടതി ഉത്തരവില്‍ പറയുന്നു. ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പറും ഇതിനൊപ്പം നല്‍കിയിരുന്നു.

സെക്‌സില്‍ താല്‍പ്പര്യം
ഫേസ്ബുക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത യുവാവ് പുരുഷന്മാരുമായി സെക്‌സ് ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ തല്‍പ്പരനാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ട് ക്ഷണിക്കാമെന്നുമായിരുന്നു യുവാവിന്റെ പോസ്റ്റ്.

വാട്‌സ്ആപ്പില്‍ ഭീഷണി
8000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ പ്രശ്‌നത്തില്‍പ്പെടുത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ വാട്‌സ്ആപ്പ് വഴി ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ക്കെതിരെ കേസുണ്ട്.

പൊലീസ് ഉദ്യോഗസ്ഥനുമായി സെക്‌സ്
പരാതിക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥനുമായി സെക്‌സില്‍ ഏര്‍പ്പെട്ട സംഭവത്തിലും കുറ്റവാളിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഇതേ കുറ്റത്തിന് പൊലീസ് ഉദ്യോഗസ്ഥനെതിരെയും നടപടികളുണ്ടാവും.

ചിത്രം ഇന്‍സ്റ്റഗ്രാമില്‍
യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള സഹപ്രവര്‍ത്തകന്റെ ഫോണ്‍കോളില്‍ നിന്നാണ് വിവരമറിഞ്ഞതെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രതി കുറ്റം സമ്മതിച്ചു
പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ചോദ്യം ചെയ്യലിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ആറ് ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതായി തുറന്നുസമ്മതിച്ചു. തന്നെ പലവണ പ്രതി ഫോട്ടോ പോസ്റ്റ് ചെയ്യുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥനും കോടതിയില്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications