ഹോട്ടല്‍ സ്‌റ്റോര്‍ റൂമില്‍ പൂട്ടിയിട്ട് യുവാവ് സഹജീവനകാരിയെ ബലാത്സംഗം ചെയ്തു
ദുബായ്: നേപാളി ജീവനക്കാരന്‍ സഹപ്രവര്‍ത്തകയെ മദ്യലഹരിയില്‍ ബലാത്സംഗം ചെയ്തു. ഹോട്ടല്‍ ജീവനക്കാരനാണ് കൂടെ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയെ സ്‌റ്റോര്‍ റൂമില്‍ വെച്ച് ബലാത്സംഗം ചെയ്യ്തത്.
സ്‌റ്റോര്‍ റൂമില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് മദ്യപിച്ച് എത്തിയ യുവാവ് മോശമായി പെരുമാറുകയായിരുന്നു. റൂമില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുറി പൂട്ടി യുവതിയെ പുറത്തു കടക്കാന്‍ അനുവദിക്കാതെ കടന്നാക്രമിക്കുകയായിരുന്നു.

യുവതിയുടെ അലര്‍ച്ച കേട്ട് തൊട്ടടുത്ത റസ്റ്റോറന്റിലെ മാനേജര്‍ എത്തിയാണ് യുവതിയെ രക്ഷിച്ചത്. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയും യുവാവിനെ അറസ്റ്റ് ചെയുകയും ചെയ്തു. ജനുവരി 3ന് ദുബായ് കോടതി കേസ് പരിഗണിക്കും.












Click it and Unblock the Notifications