കേസുകളിലെ പ്രതിയായ പ്രവാസി ദുബായ് സി.ഐ.ഡിയെ കാണിച്ചത് സഹോദരന്റെ ലൈസന്‍സ്;പിന്നീട് സംഭവിച്ചത്
ക്രിമിനല്‍ കേസുകളിലെ പ്രതിയായ പ്രവാസി ദുബായ് സി.ഐ.ഡിയെ കാണിച്ചത് സഹോദരന്റെ ലൈസന്‍സ്; പിന്നീട് സംഭവിച്ചത്
ദുബായ്: വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയായ പ്രവാസി യുവാവ് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ദുബായ് സി.ഐ.ഡി പോലിസിനെ കാണിച്ചത് സഹോദരന്റെ ഡ്രൈവിംഗ് ലൈസന്‍സ്. സംശയം തോന്നിയ പോലിസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുടുങ്ങി. 43കാരനായ ജോര്‍ദാനിയന്‍ പൗരനാണ് സഹോദരന്റെ ലൈസന്‍സ് കാണിച്ച് പോലിസില്‍ നിന്ന് രക്ഷപ്പെടാന്‍ വൃഥാ ശ്രമം നടത്തിയത്.
ഒരു ഹോട്ടലിലെ നൈറ്റ് ക്ലബ്ബില്‍ വെച്ചായിരുന്നു സംഭവം. മറ്റു രണ്ടുപേരോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ ഹോട്ടലിനു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ നല്‍കിയത് സഹോദരന്റെ ഡ്രൈവിംഗ് ലൈസന്‍സ്. അതിലെ നമ്പര്‍ പ്രകാരം പോലിസ് വാഹനത്തിലെ കംപ്യൂട്ടറില്‍ പരിശോധന നടത്തിയപ്പോള്‍ ലൈസന്‍സ് ഉടമയ്ക്കെതിരേ എന്തെങ്കിലും കേസോ നടപടികളോ ഉള്ളതായി കാണാനായില്ല. എന്നാല്‍ ലൈസന്‍സിലുള്ള ഫോട്ടോയും യുവാവും തമ്മില്‍ എന്തോ പൊരുത്തക്കേടു തോന്നിയ പോലിസ് ഇയാളുടെ എമിറേറ്റ്സ് ഐ.ഡി കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് നല്കാന് മടികാണിച്ചതോടെ പോലിസിന്റെ സംശയം ഇരട്ടിച്ചു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയിലെടുത്ത് അല്‍ റഫാ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മൂന്ന് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആളാണെന്നും മനസ്സിലായത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ലൈസന്‍സ് സഹോദരന്റേതാണെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. പോലിസ് പിടികൂടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാള്‍ പറഞ്ഞതായും പോലിസ് അറിയിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications