മുന്നറിയിപ്പ്; എമിറേറ്റ്സ് വിമാനം സൗജന്യമായി ടിക്കറ്റ് നല്‍കുന്നില്ല!
ദുബായ്: എമിറേറ്റ്സ് എയര്‍ലൈന്‍സ് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന രീതിയില്‍ ചില വെബ്സൈറ്റുകളില്‍ വരുന്ന കാര്യങ്ങള്‍ ശരിയല്ലെന്നും അത്തരം തട്ടിപ്പുകളില്‍ വഞ്ചിതരാവരുതെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഒരു ഹ്രസ്വ സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ട് വിമാന ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുമെന്ന രീതിയിലാണ് പ്രചാരണം.
winfreetickets.co എന്ന വെബ്സൈറ്റാണ് ഇങ്ങനെ ഒരു വ്യാജ സര്‍വേയുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍വേയിലെ ഏതാനും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ എമിറേറ്റ്സ് വിമാനത്തില്‍ രണ്ട് സൗജന്യ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് വെബ്സൈറ്റ് പറയുന്നു.

ഉദാഹരണമായി, ഈ പ്രൊമോഷനെ കുറിച്ച് നിങ്ങള്‍ എങ്ങനെ അറിഞ്ഞു. ഇത്തിഹാദ് എയര്‍വെയ്സില്‍ എപ്പോഴോങ്കിലും യാത്ര ചെയ്തിട്ടുണ്ടോ, ഇത്തിഹാദിലെ യാത്രാനുഭവം എങ്ങനെയായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്.
സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്ന ഇത്തരമൊരു തട്ടിപ്പ് വെബ്സൈറ്റിനെ കുറിച്ച് എമിറേറ്റ്സിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് എമിറേറ്റ്സ് വക്താവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ അവ സാമൂഹിക മാധ്യമങ്ങളിലേക്ക് ഫോര്‍വേഡ് ചെയ്യുകയോ അരുതെന്ന് അദ്ദേഹം ഉപഭോക്താക്കളെ ഉപദേശിച്ചു. വെബ്സൈറ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും കുറ്റക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ എയര്‍ലൈന്‍സ്, ഇത്തിഹാദ്, ഫ്ളൈ ദുബൈ തുടങ്ങി ഇരുപതോളം വിമാന കമ്പനികളെ കുറിച്ചാണ് വെബ്സൈറ്റ് സര്‍വേ നടത്തുന്നത്. ഇത്തരം തട്ടിപ്പുകള്‍ മുന്‍വര്‍ഷങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications