കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഅബ കഴുകല്‍ ചടങ്ങ് ഇനി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം

Google Oneindia Malayalam News

മക്ക: വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് വര്‍ഷത്തില്‍ ഒരു തവണയായി പരിമിതപ്പെടുത്താന്‍ ഉന്നതാധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് അറിയിച്ചു. എല്ലാ വര്‍ഷവും മുഹറം മാസത്തിലായിരിക്കും ഇനി മുതല്‍ കഅബ കഴുകല്‍ ചടങ്ങുണ്ടാകുക.

തീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണു ചടങ്ങ് ഒരു പ്രാവശ്യമാക്കി ചുരുക്കിയതെന്നു കഅബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഡോ സ്വാലിഹ് അല്‍ ശൈബിയും പറഞ്ഞു.

kahaba

കഴിഞ്ഞ വര്‍ഷം കഅബ കഴുകല്‍ ചടങ്ങ് കാണാനായി തീര്‍ഥാടകര്‍ തിക്കും തിരക്കും കൂട്ടിയതിനെ തുടര്‍ന്ന് ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇട വന്നതും ഹറം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ട്ടിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം. സാധാരണയായി ശഅബാന്‍ , മുഹറം എന്നീ മാസങ്ങളില്‍ നടക്കുന്ന ചടങ്ങാണ് ഇനി മുതല്‍ മുഹറം മാസത്തിലേക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുന്നത്.

English summary
Washing ceremony of Kaaba will done once in a year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X