അബുദാബി കിരീടാവകാശിയുടെ ഹെലികോപ്റ്റര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
അബുദാബി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പെയ്ത് കൊണ്ടിരിക്കുന്ന മഴയില്‍ തന്റെ ജനങ്ങള്‍ക്കുണ്ടായ ദുരിതം മനസ്സിലാക്കാന്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഹെലികോപ്റ്റര്‍ സന്ദര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു.
സ്വന്തമായി ഹെലികോപ്റ്റര്‍ പറത്തിയാണ് കിരീടാവകാശി മഴക്കെടുതി നേരില്‍ കാണാന്‍ രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിലൂടെ ആകാശ യാത്ര നടത്തിയത്. പരിശോധനയുടെ ഭാഗമായി നടത്തിയ യാത്രയുടെ 30 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോ ആണ് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ജനങ്ങളുമായി പങ്കുവെച്ചത്.

വടക്കന്‍ എമിറേറ്റുകളില്‍ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ വെള്ളം കയറുകയും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അടിയന്തിര സഹായത്തിനായി സിവില്‍ഡിഫന്‍സിലേക്കും മറ്റ് രക്ഷാപ്രവര്‍ത്തന ഏജന്‍സികളിലേക്കും നിരവധി കോളുകളാണ് ലഭിച്ചതെന്ന് അധിക്രതര്‍ അറിയിച്ചു.
. صاحب السمو الشيخ #محمد_بن_زايد في احدى جولاته في الطائرة العامودية
A post shared by 💕 محبين الشيخ محمد بن زايد 💕 (@shkmbz) on












Click it and Unblock the Notifications