ബുര്‍ജ് ഖലീഫയില്‍ നിന്നും താഴേക്കിട്ട ഐഫോണ്‍7 എവിടെ???
ദുബായ്: പരീക്ഷണാടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 148 ാം നിലയില്‍ നിന്നും താഴേക്കിട്ട ഐഫോണ്‍7 എവിടെപ്പോയി എന്നതാണ് സോഷ്യല്‍ മീഡിയകളിലെ ഇന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം. അതിനിടെ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയവരും കൂട്ടത്തിലുണ്ട്.
ഇത്രയും മുകളില്‍ നിന്നും ഒരു വസ്തു താഴേക്ക് എറിയുമ്പോള്‍ ഏത് രീതിയിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ചിലര്‍ ചോദിക്കുന്നു. സംഭവം വിവാദമായതോടെ പരീക്ഷണം നടത്തിയ ടെക്കികള്‍ കുടുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.

വിപണി മത്സരങ്ങളുടെ ഭാഗമായി ഇത്തരത്തില്‍ പുതിയ ഫോണുകള്‍ വെള്ളത്തിലിട്ടും, ഉയരത്തില്‍ നിന്നും താഴോട്ട് എറിഞ്ഞും, ഭാരമുള്ള വസ്തു മുകളിലിട്ടും പരീക്ഷണം നടത്തി വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യല്‍ പതിവാണ്. കമ്പനിയും ഇത്തരക്കാരെ പരമാവധി പ്രോത്സാഹിപ്പിക്കാറുണ്ട് എന്നതാണ് വാസ്തവം. ഏതായാലും ബുര്‍ജ് ഖലീഫയുടെ പരിസരത്ത് നിന്നും പുതിയ ഐഫോണ്‍ 7 കളഞ്ഞ് കിട്ടുമോ എന്ന അന്യേഷണത്തിലാണ് പലരും.












Click it and Unblock the Notifications