Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ: റമദാനില്‍ ഫോണിലും കമ്പ്യൂട്ടറിലും സൗജന്യമായി ലൈവ് ടിവി കാണാം

അബുദാബി: റമദാനില്‍ സൗജന്യ ടെലിവിഷന്‍ സേവനവുമായി യുഎഇ. യുഎഇയിലെ മീഡിയ എന്റര്‍ടെയന്‍മെന്റ് ഉദ്യമമായ ടിവി. എഇയാണ് ഔദ്ധ്യോഗികമായി സൗജന്യ ടെലിവിഷന്‍ പരിപാടികള്‍ ലഭ്യമാക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, ഐഒഎസ് എന്നീ മൊബൈല്‍ ഫോണുകള്‍ക്ക് പുറമേ ടാബ്‌ലറ്റുകള്‍, ആപ്പിള്‍ ടിവി, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയിലാണ് റമദാന്‍ കാലത്ത് സൗജന്യ സേവനം ലഭിക്കുക. ഇതിന് പുറമേ പണം സ്വീകരിച്ചികൊണ്ടുള്ള സേവനങ്ങളും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്.

ലോകവ്യാപകമായും, മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ അറബിക് പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ടെലിവിഷന്‍ പ്രക്ഷേപണം ആരംഭിക്കുന്നത്. റമദാന്‍ ആരംഭമായ ഇന്ന് പ്രക്ഷേപണം ആരംഭിക്കുന്ന ടിവിയില്‍ പ്രാഥമിക ഘട്ടത്തില്‍ റമദാന്‍ പ്രഭാഷണങ്ങളുള്‍പ്പെടെയുള്ള പരിപാടികളാണ് ടിവി.എഇ ഗള്‍ഫ് ലോകത്തിന് മുമ്പില്‍ പ്രക്ഷേപണം ചെയ്യുക. ക്രോംകാസ്റ്റ്, സാംസംഗ്, എല്‍ജി സ്മാര്‍ട്ട് ടിവി, ആമസോണ്‍ ഫയര്‍ ടിവി, എക്‌സ്‌ബോക്‌സ്, പിഎസ്4, റോക്കു എന്നീ പ്ലാറ്റ്‌ഫോമുകളിലേക്കുകൂടി ടിവിയുടെ സേവനം വ്യാപിപ്പിക്കുമെന്ന് കമ്പനി സിഇഒ അലി അല്‍ ഷയ്ബ പറഞ്ഞു.

tv-ae

സൗജന്യ സേവനങ്ങള്‍ക്ക് പുറമേ ഡ്യുവല്‍ സ്‌ക്രീന്‍ സംവിധാനം കൊണ്ടുവരാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈലിലോ കമ്പ്യൂട്ടറിലോ തങ്ങള്‍ക്കിഷ്ടമുള്ളതും തെരഞ്ഞെടുത്തതുമായ വിനോദപരിപാടികള്‍ കാണുന്നതിന് സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നത്. ഒരേ സമയത്ത് കമ്പ്യൂട്ടറിലും മൊബൈലിലും വ്യത്യസ്ത പരിപാടികള്‍ കാണാനും ഇത് ഉപയോക്താക്കളെ സഹായിക്കും. ചില പ്രാദേശിക ചാനലുകളുമായി സഹകരിച്ചാണ് ടിവി. എഇ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+