Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് മുറിച്ചു കടക്കാന്‍ ക്ഷമയോടെ കാത്തിരിക്കുന്ന ആളെ കണ്ട് നാട്ടുകാര്‍ ഞെട്ടി!!!!!

ദുബായ്: രാജ്യത്തിന്റെ ഭരണാധികാരി ജനങ്ങള്‍ക്ക് വഴികാട്ടിയാവുന്ന കാഴ്ച ഗള്‍ഫ് നാടുകളില്‍ സ്ഥിരം കാഴ്ചയാണ്. പ്രത്യേകിച്ച് യുഎഇ ല്‍. ഭരണാധികാരികള്‍ സാധാരണക്കാരില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുക എന്ന മികച്ച ആശയം പ്രാവര്‍ത്തികമാക്കുന്നതില്‍ യുഎഇ ലെ ഭരണാധികാരികള്‍ മറ്റ് ഏത് ഗള്‍ഫ് രാജ്യത്തിലേതിലും മികച്ചതാണ്.

പെട്രോള്‍ സ്‌റ്റേഷനിലും സൂപ്പര്‍മാര്‍ക്കറ്റുകളിലെ ക്യാഷ് കൗണ്ടറുകളിലും സാധാരണക്കാരെ പോലെ ക്യു നിന്ന് സേവനങ്ങള്‍ സ്വീകരിക്കുന്ന ഭരണകര്‍ത്താക്കളുടെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ദുബായ് റോഡില്‍ റോഡ് മുറിച്ചു കടക്കാന്‍ സിഗ്‌നലില്‍ ക്ഷമയോടെ കാത്തിരിക്കുന്ന ആളെ കണ്ട് ചുറ്റും കൂടി നിന്നവര്‍ ഞെട്ടി.

tyy

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മാക്തൂമാണ് കാല്‍ നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുവാനുള്ള ഗ്രീന്‍ സിഗ്‌നല്‍ തെളിയുന്നതുവരെ റോഡില്‍ കാത്ത് നിന്നതും പിന്നീട് റോഡ് കടന്നതും. കാഴ്ച കണ്ട ഒരു സ്ത്രീ ഏറെ കൗതുകത്തോടെ വീഡിയോ മൊബൈല്‍ കേമറയില്‍ പകര്‍ത്തി. പിന്നീട് ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുകയും ചെയ്തു.

മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭരണാധികാരികള്‍ ഇദ്ദേഹത്തെ മാത്യകയാക്കട്ടെ എന്ന് ഇന്ത്യയില്‍ നിന്നുള്ള ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഒരു എംഎല്‍എ പോകുന്നുണ്ടെങ്കില്‍ പോലും റോഡില്‍ ഗതാഗത നിയന്ത്രണം നടത്തുന്ന നാട്ടിലെ അധികാരികള്‍ ഇതു കണ്‍നിറയെ കാണട്ടെ എന്നായിരുന്നു ചിലരുടെ വിമര്‍ശനം. കോഴിക്കോട് കളക്ടര്‍ ഗതാഗത കുരുക്കില്‍ മണിക്കൂറുകളോളം കാത്ത് നിന്നവരെ നോക്കുകുത്തികളാക്കി പോലീസിന്റെ സഹായത്താല്‍ ചീറിപ്പാഞ്ഞ് പോകുന്നത് കേരളത്തിലെ ഒരു പ്രമുഖനായ മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടികാണിച്ചപ്പോള്‍ അദ്ദേഹം തിരക്കുള്ള ജോലിയില്‍ ഏര്‍പ്പെടുന്ന വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

എന്നാല്‍ ലോക രാജ്യങ്ങളുടെ ഓരോ ചലനവും സസൂക്ഷ്മം വീക്ഷിക്കുന്ന ഏറെ തിരക്കുള്ള ജനപ്രിയനായ ഒരു ഭരണാധികാരിയുടെ ക്ഷമയോടുള്ള കാത്തിരിപ്പ് ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകനെ വിമര്‍ശിച്ചവര്‍ക്കുള്ള മികച്ച മറുപടിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+