സ്ഥിരമായി അശ്ലീല വീഡിയോ കണ്ട പ്രവാസിയെ സൗദിയില്‍ അറസ്റ്റ് ചെയ്തു
ജിദ്ദ: അശ്ലീല വെബ്‌സൈറ്റുകളില്‍ സന്ദര്‍ശിക്കുന്നതില്‍ നിയന്ത്രണമുണ്ടെങ്കിലും ചിലര്‍ക്കത് ഇല്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയാണല്ലോ.. ഇപ്പോഴും അത്തരം സൈറ്റുകള്‍ക്ക് ഡിമാന്റ് കൂടുതലുമാണ്. സ്ഥിരമായി അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നവരുമുണ്ട്. എന്നാല്‍, സൗദി അറേബ്യയില്‍ അത്തരം അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ പണി കിട്ടുക തന്നെ ചെയ്യും. സൗദിയില്‍ ഇത്തരം സൈറ്റുകള്‍ നിരോധിച്ചതാണ്.
സ്ഥിരമായി ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് അശ്ലീല വെബ് സൈറ്റുകളില്‍ സന്ദര്‍ശനം നടത്തിയ പ്രവാസിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് നിരോധിച്ച ബാലപീഡനം ഉള്‍പ്പെട്ട അശ്ലീല വെബ്‌സൈറ്റുകള്‍ ഇയാള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ജിദ്ദയില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

അമേരിക്കന്‍ കുറ്റാന്വോഷണ വിഭാഗമാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. ഇയാളുടെ പേരും മറ്റു വിവരങ്ങളും സൗദി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സൗദിയില്‍ നിലവില്‍ എല്ലാ അശ്ലീല വെബ്‌സൈറ്റുകളും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, പലരും വിവിധ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്തരം സൈറ്റുകളില്‍
കയറുന്നുണ്ട്.
നിരോധിച്ച സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ സൗദിയില്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും. നിയമലംഘകര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നാണ് പറയുന്നത്.












Click it and Unblock the Notifications