കൂവൈത്ത്; മാലിന്യത്തില്‍ സ്വര്‍ണാഭരണങ്ങള്‍
കുവൈത്ത് സിറ്റി: മാലിന്യ കൂന്പാരത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണഭരണങ്ങള്‍ വാച്ച്മാന് കിട്ടി. കിട്ടിയ സ്വര്‍ണം യഥാര്‍ത്ഥ ഉടമയെ തിരിച്ചേല്‍പ്പിച്ച വാച്ച് മാന്‍ മാതൃകയായി. കുവൈത്ത് സിറ്റിയിലെ ഒരു അപ്പാര്‍ട്ട്മെന്‍റിലെ വാച്ച് മാനായ ഈജിപ്തകാരനാണ് ലക്ഷങ്ങള്‍ വിലയുള്ള ആഭരണങ്ങള്‍ ഉടമസ്ഥന് തിരിച്ച് നല്‍കിയത്.
ഓരോ താമസക്കാരില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് അത് നിക്ഷേപിയ്ക്കുന്നതിനിടയിലാണ് ഒരു പെട്ടി ഇയാള്‍ കാണുന്നത്. പെട്ടി തുറന്നു നോക്കുമ്പോള്‍ കണ്ടത് സ്വര്‍ണാഭരണങ്ങളായിരുന്നു. ഒന്പത് ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് ഇയാള്‍ക്ക് ലഭിച്ചത്. മാലിന്യങ്ങള്‍ നിക്ഷേപിച്ച ശേഷം പെട്ടിയുമായി ഇയാള്‍ തിരികെയെത്തി.

കെട്ടിടത്തിന് മുന്നിലുള്ള നോട്ടീസ് ബോര്‍ഡില്‍ തനിയ്ക്ക് ഒരു പെട്ടി കളഞ്ഞ് കിട്ടിയെന്ന് എഴുതി വച്ചു. അടയാള സഹിതം പറയുന്നവര്‍ക്ക് പെട്ടി തിരിച്ച് നല്‍കുമെന്നും നഷ്ടമായവര്‍ തന്നെ സമീപിയ്ക്കണമെന്നുമാണ് കാവല്‍ക്കാരന്‍ എഴുതിയത്.
മണിയ്ക്കൂറുകള്‍ക്കം തന്നെ സ്വര്‍ണാഭരണത്തിന്റെ യഥാര്‍ത്ഥ ഉടമം വാച്ച്മാനെ തേടിയെത്തി. ആഭരണങ്ങള്‍ വാച്ച്മാന്‍ ഉടമയ്ക്ക് കൈമാറി. പാരിതോഷികമായി കുവൈത്ത് സ്വദേശിയായ ഉടമസ്ഥന്‍ പണം വാഗ്ദാനം ചെയ്തു. എന്നാല്‍ താന്‍ ചെയ്ത പ്രവൃത്തി നല്ലതാണെങ്കില്‍ അതിനുള്ള പ്രതിഫലം ദൈവം തരും എന്ന് വാച്ച് മാന്‍ പറയുകയും പാരിതോഷികം നിരസിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications