ദുബായ്: ജല-വൈദ്യുതി കണക്ഷനുകളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കൂട്ടി

അപ്പാര്‍ട്ട്‌മെന്റുകളിലെ ഡെപ്പോസിറ്റ് നിരക്ക് ആയിരം ദിര്‍ഹത്തില്‍ നിന്ന് രണ്ടായിരം ദിര്‍ഹമാക്കി ഉയര്‍ത്തിയെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദേവ) ഉദ്യോഗസ്ഥന്‍ പറയുന്നു.
സെപ്‌റംറംബര്‍ 21 മുതലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വില്ലകളില്‍ ഡെപ്പോസിറ്റ് നിരക്ക് 2000 ല്‍ നിന്നും നാലായിരത്തിലേയ്ക്കാണ് ഉയര്‍ത്തിയത്. വില്ലയോ അപ്പാര്‍ട്ട്‌മെന്റോ മാറുമ്പോള്‍ ഈ പണം തിരികെ ലഭിയ്ക്കും.
നിരക്ക് വര്‍ധനയെപ്പറ്റി ദേവയുടെ സൈറ്റില്‍ പറയുന്നുണ്ടെങ്കിലും നിരക്ക് വര്‍ധനയെപ്പറ്റി മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ ഇതുവരെയും നല്‍കിയിട്ടില്ല. വീടുകള്‍ക്കാണ് ഡെപ്പോസിറ്റ് നിരക്ക് രണ്ടായിരമാക്കിയത്. ഫ്ളാറ്റുകള്‍ക്ക് ആയിരവും.












Click it and Unblock the Notifications