വാട്ടര്‍മെലണ്‍ കമ്മ്യൂണിക്കെഷന്‍സും ഇറ്റാലിയന്‍ സൊലൂസിയോണ്‍ ഗ്രൂപ്പും കരാറൊപ്പിട്ടു
ദുബായ്: ദുബായിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ വാട്ടര്‍മെലണ്‍ കമ്മ്യൂണിക്കെഷന്‍സ് ഇറ്റലിയിലെ ബ്രെസ്സിയ ആസ്താനമായ പബ്ലിക് റിലേഷന്‍സ് നെറ്റ്‌വര്‍ക്ക്, മീഡിയ ഗ്രൂപ്പായ സൊലൂസിയോണുമായി പ്രധാനപ്പെട്ട ബിസിനസ് കരാറില്‍ ഒപ്പിട്ടു. വാട്ടര്‍മെലണ് കമ്മ്യൂണിക്കെഷന്‍സ് എം.ഡി. മധു കുട്ടാട്ട്, സൊലൂസിയോണ്‍ ഗ്രൂപ്പ് മേധാവി അന്ന പെലൂഷി എന്നിവര്‍ ദുബായില്‍ വച്ച് കരാറില്‍ ഒപ്പ് വച്ചു. നിലവില്‍ വാട്ടര്‍മെലണ്‍ കമ്മ്യൂണിക്കെഷന്‍സിന് ദോഹ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ സാനിധ്യമുണ്ട്.
മിഡില്‍ ഈസ്റ്റ് മേഖലയിലെ മുഖ്യധാരാ പബ്ലിക് റിലേഷന്‍സ് രംഗത്ത് വാട്ടര്‍മെലണ്‍ കമ്മ്യൂണിക്കെഷന്‍സ് തുടര്‍ന്നുവരുന്ന മികച്ച നേട്ടങ്ങളും പ്രവര്ത്തനങ്ങളും യൂറോപ്യന്‍ മാര്‍ക്കറ്റിലേക്കു കൂടി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സൊലൂസിയോണുമായി കരാറില്‍ ഒപ്പിടാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് വാട്ടര്‍മെലണ്‍ കമ്മ്യൂണിക്കെഷന്‍സ് എം.ഡി. മധു കുട്ടാട്ട് പറഞ്ഞു.മിഡില്‍ ഈസ്റ്റ് എല്ലാ പ്രധാന യൂറോപ്യന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെയും തന്ത്രപ്രധാനമായ ബിസിനസ് മേഖലയായതിനാല്‍ കരാര്‍ സൊലൂസിയോനിനും പ്രധാന നിര്‍ണായക അവസരങ്ങള്‍ ലഭിക്കും.

ഇറ്റലിയുമായി ബന്ധപ്പെട്ടു യു.എ.ഇ യിലും തിരിച്ചുമുള്ള പ്രധാന ബിസിനസ് സാധ്യതകള്‍ ഇതുവഴി നേടിയെടുക്കുന്നതിനു കരാര്‍ സഹായകമാകും. ജി.സി.സി. മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന ഇറ്റാലിയന്‍, യൂറോപ്യന്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്കും വേണ്ട നിര്‍ണ്ണായക ചാലകശക്തിയായി വര്‍ത്തിക്കുകയും, മിലാനില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പൊ 2015യില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളുമായി ഞങ്ങള്‍ നടത്തിവരുന്ന ആശയവിനിമയം, 2020ലെ ദുബൈ എക്‌സ്‌പൊക്ക് വേണ്ട തയ്യാറെടുപ്പുകള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മിലാന്‍ എക്‌സ്‌പൊ 2015ഇല്‍ പങ്കെടുക്കുന്ന ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കും അവരുടെ പുതിയ സംരംഭങ്ങള്‍ പ്രൊജക്റ്റുകള്‍ എന്നിവയ്ക്ക് ജി.സി.സി.യിലെ പ്രിന്റ്, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ സാന്നിധ്യം ലഭിക്കുന്നതിനും, എക്‌സ്‌പൊ 2020ല്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇറ്റലിക്കും യു.എ.ഇ ക്കുമിടയിലെ ആശയവിനിമയ കാര്യങ്ങള്‍ കോര്‍പ്പറേറ്റ് തലത്തിലും ഗവണ്മെന്റ് തലത്തിലും ഏറ്റെടുക്കുന്നതിനും ഇത് സഹായകമാകുമെന്നും മധു വിശദീകരിച്ചു.












Click it and Unblock the Notifications