സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; ദുല്‍ഹിജ്ജ ഒന്ന് ബുധനാഴ്ച, ബലിപെരുന്നാള്‍ സപ്തംബര്‍ 1ന്
സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; ദുല്‍ഹിജ്ജ ഒന്ന് ബുധനാഴ്ച, ബലിപെരുന്നാള്‍ സപ്തംബര്‍ 1ന്
റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ദുല്‍ഹിജ്ജ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിംകോടതി അറിയിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.
ഇതുപ്രകാരം ദുല്‍ഹിജ്ജ ഒന്‍പതിന് നടക്കുന്ന ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫയില്‍ നില്‍ക്കല്‍ ചടങ്ങ് ആഗസ്ത് 31നായിരിക്കും. സപ്തംബര്‍ ഒന്നിനാണ് ബലിപെരുന്നാള്‍.

എല്ലാ ഹജ്ജ് തീര്‍ഥാടകര്‍ക്കും സ്വീകാര്യവും സൗകര്യപ്രദവുമായ ഹജ്ജ് സുപ്രിംകോടതി ആശംസിച്ചു.












Click it and Unblock the Notifications