കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനം: ദുബായ് എമിഗ്രേഷന്റെ അല്‍ മാനാര്‍ ഫോറം നവംബര്‍ 8-ന്

അല്‍ മാനാര്‍ ഫോറം നവംബര്‍ 8 -ന് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കും

Google Oneindia Malayalam News

ദുബായ്: ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷന്‍ ) സംഘടിപ്പിക്കുന്ന അല്‍ മാനാര്‍ ഫോറം നവംബര്‍ 8 -ന് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കും. ഇതു തുടര്‍ച്ചയായി 7 തവണയാണ് വകുപ്പ് വൈകല്യമുള്ളവരുടെ ഉന്നമനത്തിന് വേണ്ടി പരിപാടി സംഘടിപ്പിക്കുന്നത്.

കണ്ണിന് കാഴ്ച്ച ഇല്ലാത്തവര്‍, ബധിരര്‍, സംസാര ശേഷിയില്ലാത്തവര്‍. തുടങ്ങിയവരുടെ പ്രത്യേക കഴിവുകളെ പൊതു സമൂഹത്തിന് പരിജയപ്പെടുത്തുന്നതിനും അവരുമായി എങ്ങനെ നല്ല രീതിയില്‍ ഇടപെടുന്നതിനും വേണ്ടിയാണ് ജിഡിആര്‍എഫ്എ ഇത്തരത്തിലുള്ള ഫോറം സംഘടിപ്പിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും ഇവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രഖ്യാപിച്ച അവകാശ സംരക്ഷങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും പൊതു സമൂഹവുമായി ഇത്തരകാര്‍ക്ക് ഒത്തുപോകുന്നതിന് വേണ്ടിയാണ് മാനാര്‍ ഫോറം കൊണ്ട് വകുപ്പ് ലക്ഷ്യമാക്കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു.

mg2

ഇവരുടെ പാടവത്തെയും നേട്ടങ്ങളെയും ഫോറത്തില്‍ പരിജയപ്പെടുത്തി ഇവര്‍ക്ക് കുടുതല്‍ പിന്തുണ നല്‍കാന്‍ ഫോറം വഴി ഒരുക്കുമെന്ന് മേജര്‍ ജനറല്‍ കൂട്ടിചേര്‍ത്തു. യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമിന്റെ കാഴ്ച്ചപാടുകള്‍ അനുസരിച്ചാണ് ജി ഡി എഫ് എ പ്രവര്‍ത്തിക്കുന്നത്.സ്വദേശി വനിതയും കണ്ണിന് കാഴ്ച്ചയില്ലാത്ത വിഭാഗക്കാരില്‍ നിന്ന് ഏറെ അംഗികാരങ്ങള്‍ നേടിയ വകുപ്പിന്റെ ജീവനക്കാരിയുമായ മനാര്‍ അമാദിയുടെ പേരിലാണ് വകുപ്പ് മാനാര്‍ ഫോറം സംഘടിപ്പിക്കുന്നത്.

2009 മുതലാണ് ദുബായ് എമിഗ്രേഷന്‍ ഇവര്‍ക്ക് മാത്രമായി ചടങ്ങ് സംഘടിപ്പിച്ച് വരുന്നത്. മനാര്‍ ആണ് ആശയം വകുപ്പിന് സമര്‍പ്പിച്ചത്. ശാരീരിക വൈകല്യമുള്ള 20 ജീവനക്കാരാണ് വകുപ്പില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അവര്‍ സാധാരണ ജീവനക്കാരെ പോലെ വകുപ്പിന്റെ കീഴില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു

ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന ഫോറത്തില്‍ അസാധ്യമായ കഴിവുകള്‍ പ്രകടിപ്പിച്ച് വരുന്ന വിത്യസ്തരായ ആളുകള്‍ അവരുടെ അനുഭവങ്ങളും ആശയങ്ങളും ഫോറത്തില്‍ പങ്കുവെയ്ക്കും. വിവിധ വകുപ്പ് മേധാവികളും ചടങ്ങിന് എത്തുമെന്ന് വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

English summary
Welfare for physically challenged: Dubai Emigration's Al manar Forum On November 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X