Get Updates
Get notified of breaking news, exclusive insights, and must-see stories!

വെല്‍ഫയര്‍ സ്‌കീം കാമ്പയിന്‍ ജില്ലാതല കണ്‍വന്‍ഷനുകള്‍ക്ക് ആരംഭം

ദുബായ്: കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തകരുടെ സുരക്ഷക്കായി കഴിഞ്ഞ പത്തുവര്‍ഷമായി മികച്ച രീതിയില്‍ നടത്തിവരുന്ന വെല്‍ഫയര്‍ സ്‌കീമില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനു വേണ്ടി സംസ്ഥാന കെ.എം.സി.സി ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ല കെ.എം.സി.സി പ്രചാരണ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

വളാഞ്ചേരി മാര്‍ക്കസ് പ്രിന്‍സിപ്പള്‍ അബ്ദുല്‍ ഹകീം ഫൈസി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ചെമ്മുക്കന്‍ യാഹുമോന്‍ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ വെല്‍ഫയര്‍ സ്‌കീമിന്റെ പുതിയ ആനുകൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും, ജില്ലയിലെ മുഴുവന്‍ അംഗങ്ങളെയും സ്‌കീമില്‍ ഉള്‍പ്പെടുത്തുന്നതിനും വേണ്ടി മണ്ഡല തല കണ്‍വന്‍ഷനുകള്‍ വിളിച്ചുകൊണ്ടു വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി.

dubai-map

വെല്‍ഫയര്‍ സ്‌കീമിന്റെ സംസഥാന കമ്മിറ്റി നിരീക്ഷകന്‍മാരായ അബ്ദുള്‍ഖാദര്‍ അരിപ്പാബ്ര, ഹംസ പയ്യോളി എന്നിവര്‍ കാമ്പയിന്‍ പരിപാടി വിശദീകരിച്ചു. പി.കെ അന്‍വര്‍ നഹ, മുസ്തഫ തിരൂര്‍, ഉമ്മര്‍ ആവയില്‍, പി.വി നാസര്‍, മുസ്തഫ വേങ്ങര, ഇ.ആര്‍ അലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു കെ.എം.ജമാല്‍ സ്വാഗതവും അബ്ദുസമദ് ആനമങ്ങാട് നന്ദിയും പറഞ്ഞു.

അനുശോചനം

ദുബായ്:മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മണ്ണാര്‍ക്കാട എം.എല്‍.എ.യുമായ കല്ലടി മുഹമ്മദിന്റെ നിര്യാണത്തില്‍ ദുബായ് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുബത്തിന്റെയു മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ ദുബായ് കെ.എം.സി.സിയും പങ്കുചേരുന്നു. സംസ്ഥാന പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജന: സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറര്‍ എ.സി.ഇസ്മായില്‍ എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+