Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ യുഎഇ സന്ദര്‍ശനം കൊണ്ട് പ്രവാസികള്‍ക്ക് എന്ത് കിട്ടി?

പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയില്‍ വെച്ച് പറഞ്ഞ ഒരു കാര്യം 100 ശതമാനം സത്യമാണ്. യു എ ഇ ഒരു മിനി ഇന്ത്യയാണ്. തൊഴില്‍ തേടി ഇവിടെയെത്തിയിട്ടുള്ള ഇന്ത്യക്കാര്‍ക്ക് കയ്യും കണക്കുമില്ല. ഈ ഒരു അര്‍ഥത്തില്‍ മിനി കേരളം എന്ന് പറഞ്ഞാല്‍ പോലും തെറ്റാകില്ല. അത്രയും പ്രവാസികള്‍ യു എ ഇയുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞുകൂടുന്നുണ്ട്.

എന്നാല്‍ ഈ പ്രവാസികള്‍ക്ക് നരേന്ദ്ര മോദിയുടെ ചരിത്ര സന്ദര്‍ശനം കൊണ്ട് എന്താണ് കിട്ടിയത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ നരേന്ദ്ര മോദിയുടെ ആരാധകരും വിമര്‍ശകരും ചര്‍ച്ച പൊടിപൊടിക്കുകയാണ്. മോദിയുടെ നേട്ടങ്ങള്‍ പറഞ്ഞ് ആരാധകര്‍ പൊലിപ്പിക്കുന്നു. കുറ്റങ്ങള്‍ കണ്ടെത്താന്‍ മോദി വിരുദ്ധര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. കാണൂ...

തൊഴിലാളി ക്യാമ്പിലെത്തിയ സ്‌നേഹം

തൊഴിലാളി ക്യാമ്പിലെത്തിയ സ്‌നേഹം

യു എ ഇ സന്ദര്‍ശിക്കുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലേബര്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയത് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും. വയലാര്‍ രവിയെ പോലുള്ള മന്ത്രിമാര്‍ വന്ന് സ്റ്റാര്‍ ഹോട്ടലുകളില്‍ സ്വീകരണം ഏറ്റുവാങ്ങി തിരിച്ചുപോയ ചരിത്രമേ ഇതുവരെ ഉളളൂ. എന്നാല്‍ ഇതാ തങ്ങളുടെ പ്രധാനമന്ത്രി എന്ന് അടുത്ത് കാണാനും തൊടാനും തൊഴിലാളികള്‍ക്ക് അവസരം ഒരുക്കിയത് മോദി മാത്രമാണ്.

അത് ലേബര്‍ ക്യാമ്പല്ല സാറേ

അത് ലേബര്‍ ക്യാമ്പല്ല സാറേ

ഐക്കാഡ് സിറ്റിയില്‍ മോദി സന്ദര്‍ശിച്ചത് ലേബര്‍ ക്യാമ്പല്ല എന്നാണ് യഥാര്‍ഥ അബുദാബിക്കാര്‍ കളിയാക്കുന്നത്. സെല്‍ഫി എടുക്കാന്‍ വേണ്ടി മാത്രം തൊഴിലാളികളുടെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ പോയ മോദി പത്ത് മിനുട്ട് മാത്രമാണ് ഇവിടെ ചെലവഴിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. മോദിയുടെ മറ്റൊരു പ്രമോഷനാണേ്രത ഇത്.

ആഘോഷമായി അബുദാബിയിലെ അമ്പലം

ആഘോഷമായി അബുദാബിയിലെ അമ്പലം

യു എ ഇയിലുള്ള ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്ക് ഒരു ആരാധനാലയം കിട്ടിയ സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയയിലെ മോദി ആരാധകര്‍. മോദിയോടുള്ള ആദര സൂചകമായിട്ടാണ് അമ്പലത്തിന് അനുമതി കിട്ടിയത് എന്ന് വരെ പറയുന്നവരും കൂട്ടത്തിലുണ്ട്.

 അമ്പലമൊക്കെ എന്നേ ഉണ്ട്!

അമ്പലമൊക്കെ എന്നേ ഉണ്ട്!

യു എ ഇയില്‍ അമ്പലമൊക്കെ എന്നേ ഉണ്ട്. അബുദാബിയിലെ കാര്യമാണെങ്കില്‍, ഈ പറയുന്ന അമ്പലത്തിന് സ്ഥലം പണ്ടേ അനുവദിച്ചതാണ്. താന്‍ മൂലമാണ് അമ്പലം വന്നതെന്നത് മോദിയുടെ മറ്റൊരു തള്ളല്‍ മാത്രമാണ്. അല്ലെങ്കില്‍ തന്നെ ഹിന്ദുക്കള്‍ക്ക് അമ്പലം ഉണ്ടാക്കാനാണോ പ്രധാനമന്ത്രി യു എ ഇയില്‍ പോയത് എന്നുമുണ്ട് ചോദ്യം.

അമ്പലവും പള്ളിയും

അമ്പലവും പള്ളിയും

അബുദാബിയില്‍ അമ്പലം കെട്ടാന്‍ മുസ്ലിങ്ങള്‍ സ്ഥലം തന്നത് കണ്ടില്ലേ. പകരമായി പണ്ട് നിങ്ങള്‍ പൊളിച്ച ബാബ്‌റി പള്ളി കെട്ടിക്കൊടുക്കുമോ എന്നാണ് ഓണ്‍ലൈനിലെ മതേതരരുടെ ചോദ്യം. അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചത് മോദിയാണ് എന്ന് തോന്നും ചോദ്യങ്ങളുടെ പോക്ക് കണ്ടാല്‍.

ബുര്‍ജ് ഖലീഫയുടെ പെയിന്റടി

ബുര്‍ജ് ഖലീഫയുടെ പെയിന്റടി

മോദിയോടുള്ള ആദരസൂചകമായി ബുര്‍ജ് ഖലീഫ ത്രിവര്‍ണം പൂശി എന്നായിരുന്നു മോദി ആരാധകര്‍ ഫേസ്ബുക്കില്‍ പറഞ്ഞുനടന്നത്. എന്നാല്‍ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നാണ് ഈ വാദം പൊളിച്ചടുക്കി മോദി വിമര്‍ശകര്‍ പറയുന്നത്.

 മലയാളത്തില്‍ പുതുവത്സരാശംസ

മലയാളത്തില്‍ പുതുവത്സരാശംസ

ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ മലയാളികളോട് മലയാളത്തില്‍ പുതുവത്സരാശംസ പറഞ്ഞും മോദി കൈയ്യടി വാങ്ങി. തങ്ങളുടെ പ്രധാനമന്ത്രി തങ്ങളുടെ മാതൃഭാഷയില്‍ ആശംസകള്‍ പറയുന്നത് കേട്ട പ്രവാസി മലയാളികള്‍ക്കുണ്ടായ സന്തോഷം ചെറുതല്ല.

 ആശംസ കൊണ്ട് എന്താകാനാണ്

ആശംസ കൊണ്ട് എന്താകാനാണ്

എന്നാല്‍ മോദി മലയാളത്തില്‍ പറഞ്ഞ ആശംസയും കേട്ട് വീട്ടില്‍ പോകാമെന്നല്ലാതെ പ്രവാസികള്‍ക്ക് എന്ത് കിട്ടി എന്നാണ് ചോദ്യം. കൂടുതല്‍ വിമാനങ്ങള്‍ അനുവാദിക്കാനോ എയര്‍ ടിക്കറ്റ് നിരക്ക് കുറക്കാനോ അത് പോലുള്ള എന്തെങ്കിലും കാര്യങ്ങള്‍ മോദി ചെയ്‌തോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

 നാലര ലക്ഷം കോടി

നാലര ലക്ഷം കോടി

നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്തും എന്നതാണ് മോദി ആരാധകര്‍ പറയുന്ന മറ്റൊരു കാര്യം. ഇതിന്റെ ഗുണം തീര്‍ച്ചയായും പ്രവാസികള്‍ക്കും കിട്ടും. എന്നാല്‍ യു എ ഇ എത്രയോ കാലമായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നുണ്ട് ഇതില്‍ മോദിയുടെ ക്രെഡിറ്റ് ഒന്നുമില്ല എന്നാണ് മറുപക്ഷക്കാര്‍ പറയുന്നത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+