യൂസഫലിയുടെ മരുമകന്റെ ആശുപത്രിയില്‍ ലോകത്തെ ഭാരമേറിയ ഇമാന്‍ മരിച്ചതില്‍ ദുരൂഹത
യൂസഫലിയുടെ മരുമകന്റെ ആശുപത്രിയില്‍ ലോകത്തെ ഭാരമേറിയ ഇമാന്‍ മരിച്ചതില്‍ ദുരൂഹത
ദുബായ്: ഇന്ത്യയില്‍ ഭാരം കുറയ്ക്കാനായി ചികിത്സയ്‌ക്കെത്തിയതുമുതല്‍ ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് ഈജിപ്തുകാരിയായ ഇമാന്‍. മുംബൈയിലെ ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങിയ ഇവര്‍ പിന്നീട് അബുദാബിയില്‍ പ്രവാസി മലയാളി വ്യവസായി എം എ യൂസഫലിയുടെ മരുമകന്‍ ഷംസീര്‍ വയലിന്റെ ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇമാന്‍ ചികിത്സയോട് അതിവേഗം പ്രതികരിക്കുന്നുണ്ടെന്നും ഭാരം കുറയുകയാണെന്നും അടുത്തിടെ പത്ര റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മുപ്പത്തിയേഴുകാരി പൊടുന്നനെ മരിച്ചത് ദുരൂഹതയുണ്ടാക്കുന്നതാണ്. ഇക്കാര്യം അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഷംസീര്‍ വയലിലും ആശുപത്രിയുമാണ് പ്രതിസ്ഥാനത്തുള്ളത്.

മുംബൈയിലെ ആശുപത്രിയില്‍ നിന്നും മെയ് 4നാണ് ഇമാനെ അബുദാബിയിലെ ആശുപത്രിയിലെത്തിക്കുന്നത്. ഇതിനുശേഷം ഇമാന്‍ ഭാരം കുറയുന്നുണ്ടെന്നും ഇതിന്റെ തെളിവെന്നോണം ചിത്രങ്ങളും ആശുപത്രി വൃത്തങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍, ഇവര്‍ പെട്ടെന്ന് മരിക്കാനുണ്ടായ സാഹചര്യം ദുരൂഹതയുണ്ടാക്കുന്നതാണ്. ഹൃദയത്തിന്റെയും വൃക്കയുടെയും തകരാര്‍ ആണ് മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.
എന്നാല്‍, 20ഓളം ഡോക്ടര്‍മാരുടെ പരിചരണത്തിലുണ്ടായിരുന്ന ഇമാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബന്ധുക്കള്‍ക്ക് നേരത്തെ അറിവു നല്‍കിയിരുന്നില്ലെന്നാണ് സൂചന. പേരെടുക്കാനായി സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തശേഷം യുവതിയെ ഏതെങ്കിലും രീതിയില്‍ പരീക്ഷണത്തിന് വിധേയമാക്കിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.












Click it and Unblock the Notifications