ദുബായ്; സാധാരണക്കാര്‍ക്കായ് ബിബിപി ഇന്‍ഷുറന്‍സ്
ദുബായ്: ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമാ.ി സ്വദേശികളും പ്രവാസികളും ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ഇതിനോടകം തന്നെ ദുബായ് ഭരണാധികാരികള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജില്‍ ഉള്‍പ്പെട്ടാല്‍ ലഭിയ്ക്കുന്ന ഉപയോഗങ്ങളെപ്പറ്റി ഇപ്പോഴും ജനങ്ങള്‍ക്ക് കൃത്യമായ ധാരണയില്ല. വരുമാനം കുറവുള്ളവരെ ലക്ഷ്യമിട്ട് പ്രത്യേക ഇന്‍ഷുറന്‍സ് പാക്കേജുകള്‍ ഉണ്ട്.ബേസിക് ബെനഫിറ്റ് പാക്കേജുകള്‍ അഥവാ ബിബിപി പാക്കേജുകള്‍ സാധാരണക്കാരെ ലഭ്യമിട്ടുള്ളവയാണ്.

ഏഴോളം കമ്പനികളാണ് ബിബിപി നല്‍കുന്നത്. ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നവര്‍ 4000 ദിര്‍ഹത്തില്‍ കുറവ് മാസ വരുമാനം ഉള്ളവരായിരിയ്ക്കണം. 500 ദിര്‍ഹം മുതല്‍ 700 ദിര്‍ഹം വരെയാണ് ഇന്‍ഷുറന്‍സിന്റെ പ്രീമിയം. അടിസ്ഥാന പരമായ ചികിത്സകള്‍ക്ക് ഏറെ ഗുണകരമാണ് ഈ ഇന്‍ഷുറന്‍സ്.
500 മുതല്‍ 700 ദിര്‍ഹം വരെയാണ് ബേസിക്ക് പാക്കേജജുകളുട പ്രീമിയം നിരക്കെങ്കിലും ഓരോ ഇന്‍ഷുറന്‍സ് കമ്പനിയിലും ലഭിയ്ക്കുന്ന ഗുണങ്ങള്‍ വ്യത്യസ്തമായിരിയ്ക്കും. മറ്റ് ഇന്‍ഷുറന്‍സുകള്‍ പോല തന്നെ ബിബിപിയും അടിസ്ഥാന ചികിത്സ സൗകര്യങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിയ്ക്കാവുന്നതാണ്.
ജനറല്‍ ഫിസീഷ്യന്‍മാര്‍, സ്പെഷ്യലിസറ്റുകള്‍, ലാബ് ടെസ്റ്റിംഗ്, ഫിസിയോ തെറാപ്പി, വാക്‌സിനുകള്‍, റെഡിയോളജി, പ്രമേഹ പരിശോധന, ദന്തല്‍, ലേസര്‍, സര്‍ജിക്കല്‍ ചികിത്സകള്‍ എന്നിവയെല്ലാം സൗജന്യമായി ലഭ്യമാക്കുന്നതിനും ബിബിപി പാക്കേജുകള്‍ ഉപയോഗിക്കാം.












Click it and Unblock the Notifications