ദുബായ്;മലയാളിയ്ക്ക് 1കോടി നഷ്ടപരിഹാരം

രണ്ട് സസുഹൃത്തുക്കളോടൊപ്പം കാറില്‍ അബുദാബിയില്‍ നിന്ന് ഫുജൈറയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടാകുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ കബീറിന്റെ സുഹൃത്തുക്കളായ അറബികള്‍ക്ക് അധികം പരുക്കേറ്റില്ല. എന്നാല്‍ സീറ്റ് ബല്‍റ്റ് ധരിയ്ക്കാതിരുന്ന കബീറിന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു.
17 വര്‍ഷമായി അബുദാബിയിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പാചകക്കാരനായിരുന്നു അബ്ദുള്‍ കബീര്‍. അപകടത്തെത്തുടര്‍ന്ന് മൂന്ന് മാസം അബുദാബിയില്‍ ചികിത്സ തേടിയ ശേഷം ഇയാള്‍ തുടര്‍ ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക് തിരിച്ചു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിയ്ക്കുന്ന അവസ്ഥയിലായിരുന്നു ഇദ്ദേഹം.
നഷ്ടപരിഹാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കബീറും കുടുംബവും. അഡ്വക്കേറ്റ് ഷംസുദ്ദീന്‍ കരുനാഗപ്പള്ളി വഴിയാണ് നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തത്. 20 ലക്ഷം ദിര്‍ഹമണ് ആവശ്യപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് വീല്‍ ചെയറിലാണ് കബീറിന്റെ ജീവിതം. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു കബീര്‍.












Click it and Unblock the Notifications