കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി; ഒരൊറ്റ ക്ളിക്ക് മതി കള്ളനെ കുടുക്കാം

  • By Meera Balan
Google Oneindia Malayalam News

Mouse Point
അബുദാബി: ഒരൊറ്റ ക്ളിക്ക് മതി നിങ്ങള്‍ക്കൊരു കൊലപാതകിയെ കുടുക്കാന്‍. എന്താ വിശ്വാസം വരുന്നില്ലല്ലേ. അല്‍ ഐന്‍ പൊലീസ് മുന്നോട്ട് വയ്ക്കുന്ന പുതിയ പദ്ധതിയെപ്പറ്റിയാണ് പറഞ്ഞ് വരുന്നത്. അതായത് അല്‍ ഐനില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്കത് പൊലീസിനെ അറിയിക്കാം. ഏറെ മാറ്റങ്ങള്‍ക്ക് വഴിതെളിയ്ക്കുമെന്ന പ്രതീക്ഷയോടെയാണ് ഓണ്‍ലൈന്‍ ക്രൈം റിപ്പോര്‍ട്ടിംഗ് നിലവില്‍ വരുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലേത്ത് പൊലീസ് സേവനങ്ങളെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പുത്തന്‍ സാങ്കേതിക വിദ്യകളെ ഉപയോഗിച്ച് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുകയാണ് ലക്ഷ്യമെന്ന് അല്‍ ഐന്‍ പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് അജലന്‍ അല്‍ അമിമി പറഞ്ഞു.

അല്‍ ക്വാ, അല്‍ വാഗന്‍, അല്‍ സാദ്, സ്വെയ്ഹാന്‍, അല്‍ ഖസ്‌ന, പൊലീസ് സ്റ്റേഷനുകള്‍ ഓണ്‍ലൈന്‍ ക്രൈം റിപ്പോര്‍ട്ടിംഗിന്റെ പരിധിയില്‍ ഉള്‍പ്പെടും. പദ്ധതിയുടെ വിജയവും മറ്റും കടക്കിലെടുത്തായിരിയ്ക്കും വ്യാപിപ്പിക്കുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തി സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒട്ടേറെ പദ്ധതികള്‍ക്ക് യുഎഇ യിലെ വിവിധ എമിറേറ്റുകള്‍ സ്രമിയ്ക്കാറുണ്ട്.

English summary
The Al Ain Police Directorate has launched its online incident/crime reporting service at the Al Qua’a and Al Wagan Police Stations, as well as the Al Saad, Sweihan, and Al Khazna Police Stations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X