Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ഫിറോസ് മര്‍ച്ചന്റ്? യുഎഇയില്‍ കാരുണ്യദീപം തെളിയിക്കുന്ന ഇന്ത്യക്കാരന്‍, 900 പേരെ മോചിപ്പിച്ചു

ദുബായ്: യുഎഇയില്‍ വ്യവസായിയായ ഫിറോസ് മര്‍ച്ചന്റ് ആണ് ഗള്‍ഫ് മാധ്യമങ്ങളിലെ താരം. യുഎഇ ജയിലുകളില്‍ വിവിധ കേസുകളില്‍പ്പെട്ട് കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് അദ്ദേഹത്തെ ചര്‍ച്ചയാക്കുന്നത്. ഈ വര്‍ഷം 900 പേരെയാണ് ഫിറോസ് മര്‍ച്ചന്റ് ജയിലുകളില്‍ നിന്ന് മോചിപ്പിച്ചത്. ഇതിന് വേണ്ടി രണ്ടര കോടി രൂപയോളം അദ്ദേഹം ചെലവഴിക്കുകയും ചെയ്തു.

ഈ വര്‍ഷം 3000 തടവുകാരെ മോചിപ്പിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. പരിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി കാരുണ്യ സന്ദേശം നല്‍കുകയാണ് പ്യുവര്‍ ഗോള്‍ഡ് ജ്വല്ലേഴ്‌സ് ഉടമയായ ഈ 66കാരന്‍. ഏറെ കാലമായി ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി പ്രമുഖനാണ് ഫിറോസ് മര്‍ച്ചന്റ്. ഗള്‍ഫ് ലോകത്ത് മനുഷ്യസ്‌നേഹിയായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതൊരാള്‍ക്കും മാതൃകയാണ്.

firoz-merchant

അജ്മാനിലെ ജയിലില്‍ നിന്ന് 495 പേരെയാണ് ഫിറോസ് മര്‍ച്ചന്റ് പിഴത്തുക കെട്ടിവച്ച് പുറത്തിറക്കിയത്. ഫുജൈറയില്‍ നിന്ന് 170 പേരെയും ദുബായില്‍ നിന്ന് 121 പേരെയും ഉമ്മുല്‍ ഖുവൈനില്‍ നിന്ന് 69 പേരെയും റാസല്‍ഖൈമയില്‍ നിന്് 28 പേരെയും മോചിപ്പിച്ചു. ഇവരുടെ കടങ്ങള്‍ വീട്ടി, വിമാന ടിക്കറ്റ് നല്‍കി നാട്ടിലേക്ക് കയറ്റി അയച്ചു. വര്‍ഷങ്ങളായി അദ്ദേഹം നടത്തുന്ന ശ്രമഫലമായി 20000ത്തോളം പേരാണ് ജയില്‍ മോചിതരായത്.

ആരാണ് ഫിറോസ് മര്‍ച്ചന്റ്

മാതാപിതാക്കളും ഒമ്പത് മക്കളും അടങ്ങുന്ന കുടുംബത്തിലെ അംഗമായിരുന്നു ഫിറോസ് മര്‍ച്ചന്റ്. പിതാവ് ഗുലാം ഹുസൈന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്നു. മാതാവ് മാലിക് ഭായ് വീട്ടമ്മയും. ഗുലാം ഹുസൈന്റെ ബിസിനസ് മികച്ചതാണെന്ന് പറയാന്‍ സാധിക്കുമായിരുന്നില്ല. 11ാം വയസില്‍ തന്നെ പഠനം മതിയാക്കി ഫിറോസ് മര്‍ച്ചന്റ് പിതാവിനെ സഹായിക്കാന്‍ ഇറങ്ങി.

വിവാഹത്തിന് ശേഷമാണ് ഭാര്യ റോസിനക്കൊപ്പം ഫിറോസ് ദുബായ് സന്ദര്‍ശിച്ചത്. ദുബായിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ അദ്ദേഹത്തെ സ്വര്‍ണ വ്യാപാരത്തിലെത്തിച്ചു. 1989ല്‍ ദുബായില്‍ സ്വന്തമായി ജ്വല്ലറി തുടങ്ങി. ഇതാണ് പിന്നീട് പ്യുവര്‍ ഗോള്‍ഡ് ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യമായി മാറിയത്. പശ്ചിമേഷ്യയിലെ പ്രമുഖ ജ്വല്ലറി ബ്രാന്റാണ് ഇന്ന് പ്യുവര്‍ ഗോള്‍ഡ്. ഗള്‍ഫ്-പശ്ചിമേഷ്യ മേഖലയില്‍ 120 സ്‌റ്റോറുകളാണുള്ളത്.

2014ല്‍ ഫോബ്‌സ് തയ്യാറാക്കിയ പശ്ചിമേഷ്യയിലെ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടികയില്‍ ഫിറോസ് മര്‍ച്ചന്റും ഇടം പിടിച്ചിരുന്നു. ദി ഫോര്‍ഗോട്ടന്‍ സൊസൈറ്റി എന്ന പേരില്‍ ഫിറോസ് മര്‍ച്ചന്റ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. തടവുകാരുടെ മോചനത്തിന് വേണ്ടി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ അപൂര്‍വമാണെന്ന് അജ്മാനിലെ ജയില്‍ ഓഫീസര്‍ കേണല്‍ മുഹമ്മദ് യൂസഫുല്‍ മത്രൂഷി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+