ദുബായ്: ഫാമിലി ഫ്ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അവിവാഹിതരെ ഒഴിപ്പിക്കുന്നു, കാരണങ്ങള്‍
ദുബായ്: ദുബായില്‍ എത്തുന്ന അവിവാഹിതര്‍ക്ക് ഇനി മുതല്‍ ഫ്ളാറ്റും വില്ലയും ഇല്ല. നിലവില്‍ സ്വന്തമായി ഫ്ളാറ്റ് എടുത്ത് താമസിക്കുന്നവര്‍ക്കും നിയമം ബാധകമാണ്. ദുബായ് മുന്‍സിപാലിറ്റിയുട തീരമാനപ്രകാരമാണ് നിയമം പാസാക്കാന്‍ പോകുന്നത്.
ഫാമിലിയായി താമസിക്കുന്ന ഏരിയയില്‍ നിന്നാണ് ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കാന്‍ പോകുന്നത്. ഫാമിലിറ്റി ഫ്ളാറ്റുകള്‍ ഷെയര്‍ ചെയ്യുന്നതിനും കര്‍ശന നിയന്ത്രണം കൊണ്ടു വരുന്നു. അവിവാഹിതര്‍ ഫാമിലിറ്റി ഫ്ളാറ്റുകള്‍ക്ക് അടുത്ത് താമസിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നിയമമെന്ന് അധികൃതര്‍ പറയുന്നു.

ഫ്ളാറ്റില്ല
കുടുംബമായിഫ്ളാറ്റുകളില്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അവിവാഹിതര്‍ക്ക് ഇനി ഫ്ളാറ്റോ വില്ലയോ ഇല്ല. ബാച്ച്‌ലേര്‍സ് താമസിക്കുന്നതില്‍ ഫാമിലികള്‍ക്ക് വരുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം.

കാരണങ്ങള്‍
രാജ്യത്തിന്റെ ആന്തരഘടന(മാലിന്യ സംസ്‌കരണം, ഇലക്ട്രിസിറ്റി, പാര്‍ക്കിങ്), സൊസൈറ്റി(പാരമ്പര്യങ്ങളും ആചാരങ്ങളും), വീടുകള്‍ തമ്മിലുള്ള അകലവും ആയുസ്സും എന്നിവയാണ് അധികൃതര്‍ പറയുന്ന കാരണങ്ങള്‍.
ഒഴിപ്പിക്കല്‍ ആരംഭിച്ചു
2016 മാര്‍ച്ച് മാസം മുതല്‍ ഫാമിലി ഫ്ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

പിഴ
അടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്ന ബാച്ചിലേഴിസിനെക്കുറിച്ചോ ഷെയറിങ് ഫ്ളാറ്റിനെക്കുറിച്ചോ പരാതിപ്പെട്ടാല്‍ ഏറ്റവും കുറഞ്ഞത് 1000 ദിര്‍ഹമാണ് പിഴ, കൂടിയത് 50,000 ദിര്‍ഹവും. ലീസിന് എടുത്ത ഫ്ളാറ്റാണെങ്കില്‍ എടുത്ത വ്യക്തിയുടെ പേരിലാണ് പരാതി രേഖപ്പെടുത്തുന്നത്.

ഫ്ളാറ്റ് എടുത്തവര്‍ക്ക് പണിയായി
നിലവില്‍ ദുബായില്‍ സ്വന്തമായി ഫ്ളാറ്റ് എടുത്ത് താമസിക്കുന്ന ബാച്ചിലേഴ്‌സ് എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. ധാരാളെ പേരാണ് ഇത്തരത്തില്‍ ഫാമിലി ഫ്ളാറ്റുകള്‍ക്ക് സമീപത്തായി താമസിക്കുന്നത്. ഇവിടെ നിന്ന് ഒഴിപ്പിച്ച് കഴിഞ്ഞാല്‍ പുതിയ സ്ഥലം കണ്ടുപിടിക്കേണ്ട അവസ്ഥയാണ്.












Click it and Unblock the Notifications