അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് ജാമ്യം നിഷേധിയ്ക്കാന്‍ കാരണമെന്ത്?
ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ എത്രയും പെട്ടെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും എന്നായിരുന്നു വാര്‍ത്തകള്‍. അദ്ദേഹത്തിന് ജാമ്യം ലഭിച്ചെന്നും പ്രതിസന്ധി പരിഹരിച്ചുകൊണ്ടിരിയ്ക്കുയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ദുബായിലെ കോടതിയുടെ വിധി വന്നപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം കൂടുതല്‍ വ്യക്തമായത്. അറ്റ്‌ലസിനെ സഹായിക്കാന്‍ പ്രവാസി മലയാളികളും ദുബായിലെ സ്വര്‍ണവ്യാപാരികളുടെ സംഘടനയും രംഗത്തെത്തിയിട്ടും എന്തുകൊണ്ടാണ് രാമചന്ദ്രന്‍ നായര്‍ക്ക് ജാമ്യം ലഭിയ്ക്കാതെ പോയത്?

ജയിലില്‍ തന്നെ
സെപ്തംബര്‍ 28 വരെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ കസ്റ്റഡി കാലാവധി ദുബായിലെ കോടതി നീട്ടിയിരിയ്ക്കുന്നത്. അദ്ദേഹത്തിന്റെ മകള്‍ക്കും ജാമ്യം ലഭിച്ചില്ലെന്നാണ് വിവരം.

ആയിരം കോടിയുടെ കടം?
550 മില്യണ്‍ ദിര്‍ഹമാണ് യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് വായ്പയെടുത്തത്. ഇതില്‍ പലതിന്റേയും തിരിച്ചടവ് മുടങ്ങിയതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്.

കടം വീട്ടാന്‍
അറ്റ്‌ലസ് ഗ്രൂപ്പിന്റെ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ദുബായ് ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് രംഗത്തിറങ്ങിയിരുന്നു. ദുബായിലെ ഷോപ്പുകള്‍ വിറ്റ് പണം സമാഹരിയ്ക്കാനായിരുന്നു പദ്ധതി.

ബാങ്കുകളെ വിശ്വസിപ്പിയ്ക്കാന്‍
വായ്പ അടച്ചു തീര്‍ക്കാമെന്ന കാര്യം ബാങ്കുകളെ വിശ്വസിപ്പിയ്ക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെയാണ് ജാമ്യം നിഷേധിയ്ക്കപ്പെട്ടതെന്നും പറയുന്നു.

ഉറപ്പുണ്ട്
ബാങ്കുകള്‍ക്ക് മുഴുവന്‍ പണവും നല്‍കാനാകുമെന്ന ഉറപ്പ് അറ്റ്‌ലസ് ഗ്രൂപ്പിനുണ്ട്. എന്നാല്‍ അതിന് സമയമെടുക്കും എന്നാണ് അറിയുന്നത്. ഇതാണ് ബാങ്കുകകളെ കര്‍ശന നിലപാടിലേയ്ക്ക് നയിച്ചതെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വീണ്ടും കോടതിയില്‍
സെപ്തംബര്‍ 29 ന് രാമചന്ദ്രന്‍ നായരെ വീണ്ടും കോടതിയില്‍ ഹാജരാക്കും. അപ്പോഴെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിയ്ക്കുമോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.

ഇന്ത്യയിലും പ്രതിസന്ധി
രാമചന്ദ്രന്‍ നായര്‍ ദുബായില്‍ അറസ്റ്റിലായതോടെ ഇന്ത്യയിലെ ശൃംഖലയും പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇന്ത്യയിലെ ഗ്രൂപ്പിലെ ഡയറക്ടര്‍മാര്‍ ചില എതിര്‍പ്പുകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഡയറക്ടര്‍മാരോ
അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാരാണ് ഇപ്പോള്‍ രംഗത്തുള്ളത്. തങ്ങളറിയാതെയാണ് ഡയറക്ടര്‍മാരാക്കിയത് എന്നാണ് ഇവരുടെ ആരോപണം.












Click it and Unblock the Notifications