25കാരിക്ക് 500 പേരുമായി ബന്ധം, പരാതിയുമായി 95കാരന്‍ ഭര്‍ത്താവ്
റാസ് അല്‍ ഖൈമ: ഇന്ന് സോഷ്യല്‍ മീഡിയയിലും മറ്റും സജീവമല്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ റാസ് അല്‍ ഖൈമയില്‍ നിന്നുള്ള ഒരു വാര്‍ത്ത കേട്ടോളു. ബ്ലാക്ക്‌ബെറി മെസഞ്ചറിലൂടെ ചാറ്റു ചെയ്തതിന് റാസ് അല്‍ ഖൈമ സ്വദേശി തന്റെ പാകിസ്താനി സ്വദേശിയായ ഭാര്യയെ കോടതികയറ്റി.
എന്തിനാ ഭാര്യയെ കോടതികയറ്റി എന്നല്ലേ പറയാം, ഭാര്യ തന്നെ കബളിപ്പിച്ചുവെന്നും വഞ്ചിച്ചുവെന്നും ആരോപിച്ചാണ് 95 കാരനായ ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. 25 കാരിയായ തന്റെ ഭാര്യ 500 ല്‍ അധികം പുരുഷന്‍മാരുമായി അവിഹിതമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഭാര്യയെ കോടതികയറ്റിയത്.

മറ്റ് പുരുഷന്‍മാരുമായി ചാറ്റ് ചെയ്യുവാന്‍ തുടങ്ങിയത് മുതല്‍ ഭാര്യയ്ക്ക് തന്നോടുളള സമീപനത്തില്‍ വ്യത്യാസം വന്നു വെന്നും അന്നു മുതല്‍ അവരെ നിരീക്ഷിക്കുകയായിരുന്നു.
ഭാര്യയുടെ മൊബൈല്‍ പരിശോധിച്ചതിനെ തുടര്‍ന്ന് തനിക്ക് അവിഹിത ചാറ്റിംഗിനെ കുറിച്ച് അറിയാന്‍ സാധിച്ചതെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. എന്നാല്‍, താന്‍ അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഭാര്യ കോടതിയില്‍ പറയുകയാണ് ഉണ്ടായത്












Click it and Unblock the Notifications