കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൗദി ഭര്‍ത്താവ് 'യെമന്‍ പൗരന്‍ യുവതി ഞെട്ടി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദി യുവതിയെ ഭര്‍ത്താവ് കബളിപ്പിച്ചു. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് തന്റെ ഭര്‍ത്താവ് സൗദി പൗരനല്ല യെമന്‍ പൗരനാണെന്ന സത്യം യുവതി അറിയുന്നത്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗദിക്കാരാനാണെന്ന് പരിചയപ്പെടുത്തിയ യുവാവ് സ്ത്രീയെ വിവാഹം ആലോചിച്ച് എത്തിയത്. സൗദി പൗരത്വം തെളിയിക്കുന്നതിന് അര്‍ഹമായി രേഖകളും അന്ന് ഇയാള്‍ യുവതിയെയും കടുംബത്തെയും കാട്ടിയിരുന്നു.

Muslim

തുടര്‍ന്ന് യുവതിയുമായുള്ള വിവാഹവും നടന്നു. ഇക്കാലമത്രയും തന്റെ ഭര്‍ത്താവ് സൗദി പൗരന്‍ തന്നെയാണെന്നാണ് യുവതി വിശ്വസിച്ചിരുന്നത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്. കുട്ടികള്‍ പത്താം തരത്തില്‍ എത്തിയപ്പോള്‍ അച്ഛന്റെ നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ് സ്‌കൂളില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

അപ്പോഴാണ് യുവാവ് യെമനിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിയ്ക്കുന്നതും താന്‍ കബളിപ്പിയ്ക്കപ്പെട്ടുവെന്ന് യുവതിയ്ക്ക് ബോധ്യമായതും. തന്നെ വിവാഹം ചെയ്യുന്നതിന് ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്നും സ്ത്രീ ആരോപിയ്ക്കുന്നു. ഭര്‍ത്താവിന്റെ പൗരത്വം താന്‍ മനസിലാക്കിയതിനെത്തുടര്‍ന്ന് അയാള്‍ വീട് വിട്ട് പോയെന്നും സ്ത്രീ പറയുന്നു.ഭര്‍ത്താവ് തന്നെ വഞ്ചിയ്ക്കുകയായിരുന്നുവെന്നാണ് ഇവര്‍ ആരോപിയ്ക്കുന്നത്.

English summary
A Saudi woman who married a man thinking he was Saudi discovered he is Yemeni 18 years after their marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X