പിരിയാനാകില്ലെങ്കിലും അവന്‍ അവളെ മൊഴിചൊല്ലി, അവള്‍?
മക്ക: ഭര്‍ത്താവ് മൊഴി ചൊല്ലിയതില്‍ മനം നൊന്ത് 23കാരി ആത്മഹത്യ ചെയ്തു. മക്കയിലാണ് സംഭവം. നവ വധുവായ യുവതിയാണ് തൂങ്ങിമരിച്ചത്. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് യുവതിയുടെ ഭര്‍ത്താവ് അവരെ മൊഴി ചൊല്ലിയത്. ഇതില്‍ ഇരുവരും അതീവ ദുഖിതരായിരുന്നു.
കുറച്ച് നാള്‍ മുമ്പായിരുന്നു യുവതിയുടെ വിവാഹം. രണ്ട് കുടുംബങ്ങള്‍ക്കും തീരെ താത്പര്യം ഉണ്ടായിരുന്നില്ല. വിവാഹത്തിന് പിന്നാലെ യുവതിയെ മൊഴി ചൊല്ലണമെന്ന ആവശ്യവുമായി ഭര്‍തൃ ബന്ധുക്കള്‍ രംഗത്തെത്തി.

യുവാവിന് കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ബന്ധുക്കളില്‍ നിന്നുണ്ടായത്. തുടര്‍ന്ന് മനസില്ലാ മനസോടെ യുവാവ് ഭാര്യയെ മൊഴി ചൊല്ലി. വേര്‍പിരിയയില്‍ രണ്ട് പേരും ദുഖിതരായിരുന്നു.
വേര്‍പിരിയലിന് ശേഷം സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. എന്നാല്‍ ഇവിടെയും മാനസിക സമ്മര്‍ദ്ദം അനുഭവിയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് മറ്റൊരു നഗരത്തിലേയ്ക്ക് യുവതി ഒളിച്ചോടി. എന്നാല്‍ ഇവരുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കണ്ടെത്തുകയും യുവതിയെ സ്വന്തം വീട്ടിലെത്തിയ്ക്കുകയുമായിരുന്നു. വീട്ടിലെത്തിയ യുവതി സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചു.












Click it and Unblock the Notifications