സൗദി;ഭര്‍ത്താവിനെ വഞ്ചിച്ച യുവതിയ്ക്ക് 100ചാട്ടയടി

പണത്തിനായി സ്ത്രീ മറ്റ് പുരുഷന്‍മാര്‍ക്കാപ്പം പോകുന്നത് പതിവായിരുന്നെന്ന് ഭര്‍ത്താവ് കോടിയെ അറിയിച്ചു. ഇവരുടെ ബാഗില്‍ നിന്നും എട്ട് ലക്ഷത്തോളം രൂപ, ഗര്‍ഭ നിരേധന ഗുളികള്‍, ഏഴ് വില കൂടിയ മൊബൈല്‍ ഫോണുകള്‍ എന്നിവയും ഭര്‍ത്താവ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ യുവതി കോടിക്കണക്കിന് രൂപ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കണ്ടെത്തി. സ്ത്രീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അവര്‍ക്ക് ആറ്മാസത്തെ തടവിനും 100ചാട്ടയടിയ്ക്കും കോടതി വിധിച്ചത്. യുവതിയ്‌ക്കെതിരായ വിധി വന്ന ശേഷം ഭര്‍ത്താവ് ഇവരെ മൊഴി ചൊല്ലി.
മന്ത്രവാദം നടത്തിയ വീട്ടുജോലിക്കാരി അറസ്റ്റില്‍
മന്ത്രവാദം നടത്തിയതിന് ഇന്തൊനേഷ്യക്കാരിയായ വീട്ട് ജോലിക്കാരിയെ സൗദി മത പൊലീസ് അറസ്‌റ്‌റ് ചെയ്തു. 18 അംഗങ്ങളുള്ള കുടുംബത്തിലാണ് യുവതി മന്ത്രവാദം നടത്തിയത്. കുടുംബത്തിന് വേണ്ടിയായിരുന്നു മന്ത്രവാദം നടത്തിയതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. മന്ത്രവാദം രാജ്യത്ത് നിരോധിച്ചിരിയ്ക്കുകയാണ്. ദീര്‍ഘനാളത്തെ ജയില്‍വാസം ഉള്‍പ്പെടയുള്ളവയാണ് മന്ത്രവാദം നടത്തുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ. വീട് പരിശോധിച്ചതില്‍ നിന്നും മന്ത്രവാദത്തിന് ഉപയോഗിയ്ക്കുന്ന സാമഗ്രികള്‍ കണ്ടെത്തി.












Click it and Unblock the Notifications