ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു
ജോര്‍ദ്ദാന്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു . പിന്നിട് മൃതദേഹം യുവതി വെയ്‌സ്റ്റ് ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. ജോര്‍ദ്ദാന്‍ യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. . പിറ്റേദിവസം ഇവരുടെ കുട്ടി പൊതുസ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചു. 12 ദിവസത്തിന് ശേഷം വഴിയാത്രക്കാര്‍ മനുഷ്യ അവയവം കാണുകയും തുടര്‍ന്ന് പോലിസിനെ അറിയിക്കുകയും ചെ്തതോടെയാണ് യുവതി പോലിസ് പിടിയിലാവുന്നത്.
ഭര്‍ത്താവിനെ കൊലപ്പെടുത്തലല്ലാതെ വേറെ വഴിയൊന്നും ഇല്ലെന്ന് യുവതി പോലിസിനോട് പറഞ്ഞു. 15 വര്‍ഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. എന്നാല്‍ വീട്ടിലേക്ക് മറ്റു സ്ത്രികളെയും പുരുഷന്‍മാരെയും പതിവായി കൊണ്ടുവരുന്നത് ഇരുവര്‍ക്കിടയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയെ മിക്ക ദിവസങ്ങളിലും മര്‍ദ്ദിക്കാറുണ്ടെന്നും യുവതി പോലിസിനോട് വ്യക്തമാക്കി.

വിവാഹം മോചനം നേടുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും യുവതി പറഞ്ഞു. ഈ കാര്യങ്ങള്‍ യുവതി തന്റെ സഹോദരനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിന് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഹോദരന്‍ ജയിലിലാവുകയും ചെയ്തു. ഇതേസമയം ഇയാള്‍ ജോര്‍ദ്ദാന്റെ മറ്റുഭാഗത്തേക്ക് സ്ത്രീകളുമായി പോകാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി കൊല്ലാന്‍ തീരുമാനിച്ചതെന്ന് പോലിസിനോട് പറഞ്ഞു.












Click it and Unblock the Notifications