ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം യുവതിയുടെ സല്ലാപം

ഭര്‍ത്താവിനെ കൊന്നശേഷം യുവതി പോയത് കാമുകനൊപ്പം പാര്‍ക്കിലേയ്ക്കായരിുന്നു. 30 വയസ്സുകാരിയാണ് യുവതി. ഇവരുടെ ഭര്‍ത്താവ് സൗദി സ്വദേശിയാണ്. 23 കാരനായ കാമുകനൊപ്പം ഖരാജില്‍ വച്ചാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാമുകനൊപ്പം കറങ്ങി നടന്ന യുവതിയെ പൊലീസ് കൈയ്യോടെ പിടികൂടി.
ഭര്‍ത്താവിനെ കൊന്നശേഷം കാമുകനൊപ്പം പാര്‍ക്കിലും മറ്റും പോകാന്‍ യുവതിയ്ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം പന്ത്രണ്ട് മണിയ്ക്കൂറോളം യുവതി കാമുകനൊപ്പം ചെലവഴിച്ചു. പാര്‍ക്കില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തൊക്കെയാണെന്ന് പൊലീസ് അന്വേഷിയ്ക്കുന്നു. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications