മൊബൈല്‍ ഫോണ്‍ വിപണി കീഴടക്കാന്‍ വികോ യുഎഇ വിപണിയിലേക്ക്
ദുബായ് :ഫ്രഞ്ച് കമ്പനി വികോ യു എ ഇ യില്‍ മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കി. ജെ കെ ഗ്രൂപ്പിന് കീഴിലുള്ള നാഷണല്‍ സ്റ്റോര്‍ ആണ് വിതരണക്കാര്‍. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ കമ്പോളത്തില്‍ വികോ ഒന്നാം സ്ഥാനത്താണെന്ന് നാഷണല്‍ സ്റ്റോര്‍ ജനറല്‍ മാനേജര്‍ സാലഹ് ഖൂറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫ്രാന്‍സില്‍ രണ്ടാം സ്ഥാനമുണ്ടെന്നും വ്യക്തമാക്കി. യു എ ഇ കമ്പോളത്തില്‍ ഒരു വര്‍ഷത്തിനകം പത്തു ശതമാനം വികോ ആയിരിക്കുമെന്ന് മേഖലാ ഡയറക്ടര്‍ ദിദിയര്‍ കാര്‍മില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും നേര്‍ത്തതും ഭാരം കുറഞ്ഞതുമായ ഫോര്‍ ജി മൊബൈല്‍ ആണ് വികോ യുടേതെന്നും അവര്‍ വ്യക്തമാക്കി.

ലോകത്തെ മുപ്പത് രാജ്യങ്ങളില്‍ നിലവില്‍ വികോ മൊബൈലുകള്‍ ലഭ്യമാണെന്നും 2016 ല്‍ മാത്രം ഏതാണ്ട് 10 മില്യണ്‍ ഫോണുകളാണ് വിറ്റഴിച്ചതെന്നും കമ്പനി അവകാശപ്പെടുന്നു.












Click it and Unblock the Notifications