സുഡാൻ പൌരനായ ഹനിക്ക് ഇന്ത്യ പൌരത്വം നൽകുമോ???
സുഡാൻ പൌരനായ ഹനിക്ക് ഇന്ത്യ പൌരത്വം നൽകുമോ???
ദുബായ്: ഫെയ്സ് ബുക്ക് വഴി ഉമ്മയെയും സഹോദരിയെയും കണ്ടെത്തിയ സുഡാനിലെ ഹാനി നാദർ മർഗാനി അലിക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നതിന് വേണ്ടി ഇന്ത്യൻ കോൺസുൽ ജനറലിനെ കണ്ടു. ദുബായിൽ നിന്ന് ഹാനിക്ക് ഇന്ത്യൻ പൗരത്വ കാർഡിനുള്ള അപേക്ഷ നൽകുമെന്നും സമയബന്ധിതമായി പൗരത്വം ലഭിക്കുന്നതിന് സമ്മർദ്ദം ചെലുത്തുമെന്നും കോൺസുൽ ജനറൽ വിപുൽ ഇവർക്ക് ഉറപ്പ് നൽകി. വിഷയത്തിന്‍റെ പ്രത്യേകത പരിഗണിച്ച് എല്ലാ വിധ സഹായവും അദ്ദേഹം വാഗ്ദ്വാനം ചെയ്തു. പാസ്പോർട്ട് കോൺസുൽ പ്രേം ചന്ദും സന്നിഹിതനായിരുന്നു.
ഹാനിക്കും സഹോദരി സമീറക്കും പുറമെ ദുബായ് കെ.എം.സി.സി പ്രസിഡണ്ട് പി.കെ അൻവർ നഹ, സാമൂഹ്യ പ്രവർത്തകനും നരിക്കുനി സ്വദേശിയുമായ ഹാരിസ് കുണ്ടുങ്ങര എന്നിവരുമുണ്ടായിരുന്നു. ഉമ്മ കോഴിക്കോട് സ്വദേശിനി നൂർജഹാനിൽ നിന്ന് നാലര വയസ്സുള്ളപ്പോൾ പിതാവ് നാദർ മർഗാനി സുഡാനിലേക്ക് കൊണ്ടുപോയതായിരുന്നു ഹാനിയെ.പിന്നീട് വർഷങ്ങൾ നീണ്ട പ്രാർത്ഥനക്കും അന്വഷണങ്ങൾക്കുമൊടുവിലാണ് സുഡാനിൽ വെച്ച് പരിചയപ്പെട്ട മലയാളിയായ ഫാറൂഖിന്‍റെ ശ്രമഫലമായി ദുബായിലുള്ള സഹോദരി സമീറ വഴി ഫെയ്സ് ബുക്കിന്‍റെ സഹായത്താൽ ഹാനിക്ക് ഉമ്മയെ കണ്ടെത്താൻ കഴിഞ്ഞത്.

യു.എ.ഇയിലുള്ള നരിക്കുനിക്കാരുടെ മറ്റു സാമൂഹിക, മാധ്യമ പ്രവർത്തകരുടെയും പ്രയത്നത്തിന്‍റെ ഫലമായി കഴിഞ്ഞ മാസം ദുബായിൽ വെച്ച് ഉമ്മയും മകനും പരസ്പരം കണ്ടുമുട്ടിയിരുന്നു. കോൺസുൽ ജനറൽ ഉറപ്പ് നൽകിയതോടെ തന്‍റെ പെറ്റുമ്മയുടെയും കൂടെപ്പിറപ്പുകളുടെയും കൂടെ കഴിയുവാൻ ജന്മനാട്ടിൽ എത്താനുള്ള ദിവസം കാത്ത് കഴിയുകയാണിനി ഹാനി.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications