പാര്‍ട്ടി സദസ്സുകളില്‍ വീഞ്ഞ് ഒഴിവാക്കി വെള്ളം കുടിക്കുവാന്‍ പ്രേരിപ്പിക്കും
ദുബായ്: അസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ആവിഷ്‌കരിച്ച സാമൂഹിക ആരോഗ്യ പരിപാലന അവബോധന പരിപാടിയായ 'മൈ ഹെല്‍ത്ത്, മൈ പ്ലെഡ്ജ്' കാമ്പയിനിലാണ് പാര്‍ട്ടി സദസ്സുകളില്‍ വീഞ്ഞ് ഒഴിവാക്കി വെള്ളം കുടിക്കുവാന്‍ പ്രേരിപ്പിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ ടി പി സീതാറാമിന്റെ പ്രതിജ്ഞ. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ഏറ്റവുമധികം പ്രതിജ്ഞകള്‍ ജി സി സിയിലെ ജനങ്ങളില്‍ ഏറ്റുവാങ്ങിയ കാമ്പയിന്‍ എന്ന രീതിയില്‍ ലോക ശ്രദ്ധയിലിടം നേടിയിരിക്കുകയാണ് പുതിയ കാമ്പയിന്‍.
അസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ ജി സി സി രാജ്യങ്ങള്‍ ഉള്‍പ്പെട്ട അസ്റ്റര്‍, മെഡ്‌കെയര്‍, ആക്‌സസ് ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയിലൂടെയും ഓന്‍ ലൈനായും ഡിസംബര്‍ 2014 മുതല്‍ ഫെബ്രുവരി 2015 കാലഘട്ടത്തിലാണ് കാമ്പയിന്‍ നടന്നത്. 'മൈ ഹെല്‍ത്ത്, മൈ പ്ലെഡ്ജ്' കാമ്പയില്‍ പ്രതീക്ഷകള്‍ക്കൊത്ത് ജനങ്ങള്‍ ഏറ്റെടുത്തതിലും അതു വഴി ജീവിത ക്രമീകരണങ്ങളിലൂടെയും തങ്ങളോടുള്ള പ്രതിജ്ഞകളിലൂടെയും അസുഖ വിമുക്തമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ പ്രേരണയുണ്ടാക്കുവാനായതിലും അതിയായ സന്തോഷമുണ്ടെന്ന് അസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ആഴ്ചയില്‍ 5 ദിവസം കുറഞ്ഞത് 30 മിനുട്ട് വീതം നടത്തം ശീലമാക്കുവാന്‍ ഞാന്‍ ഇതുവഴി പ്രതിജ്ഞയെടുക്കുയുണ്ടായി. പാര്‍ട്ടി സദസ്സുകളില്‍ വീഞ്ഞ് ഒഴിവാക്കി വെള്ളം കുടിക്കുവാന്‍ പ്രേരിപ്പിക്കും എന്ന പ്രതിജ്ഞയോടെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ ടി പി സീതാറാമും, രാവിലെ നേരത്തെ എഴുന്നേറ്റുകൊണ്ടും, രാത്രി നേരത്തേ കിടന്നു കൊണ്ടും, ജോലിക്കിടയില്‍ കൂടുതല്‍ ജലം കുടിക്കുമെന്നുമുള്ള പ്രതിജ്ഞയുമായി ഫിലിപ്പൈന്‍സ് അംബാസഡര്‍ ഗ്രേസ് റെലേഷ്യയയും, നല്ല ഭക്ഷണം മിതമായി കഴിച്ച് വ്യായാമങ്ങളില്‍ ഇടപെട്ട് ആരോഗ്യം സംരക്ഷിക്കുമെന്ന് പറഞ്ഞ് അഫ്ഗാന്‍ അംബാസഡര്‍ ഡോ. നജീബുല്ല മുജാദിദിയും, ആഴ്ചയില്‍ നാല് ദിവസം വ്യായമങ്ങളിലും കളികളിലും ഏര്‍പ്പെടുമെന്ന് പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍ എസ്‌വേര്‍ഡ് ഹൊബാര്‍ട്ടും പ്രതിജ്ഞകളില്‍ പ്രത്യേകം ഇടം തേടി.

87.25 ശതമാനം ആളുകള്‍ യു എ ഇയില്‍ നിന്നും 7.32ശതമാനം ആളുകള്‍ ഖത്തറില്‍ നിന്നും 5.3 ശതമാനം ആളുകള്‍ ഒമാനില്‍ നിന്നുമാണ് പ്രതിജ്ഞയില്‍ പങ്കെടുത്തതെന്നും, മൊത്തം പ്രതിജ്ഞയില്‍ 20 ശതമാനം പേര്‍ കൂടുതല്‍ നടക്കുവാനും, വ്യായാമങ്ങളില്‍ പങ്കെടുക്കുവാനും താല്‍പര്യം കാണിച്ചുവെന്നും 14 ശതമാനം ആളുകള്‍ ഭക്ഷണത്തിന്റെ ക്രമീകരണവും 13ശതമാനം ആളുകള്‍ മാനസീക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുവാന്‍ മറ്റുകാര്യങ്ങളില്‍ ഇടപെടുമെന്നുമൊക്കെ ക്രമീകരണങ്ങള്‍ നടത്തുമെന്നും 10 ശതമാനം ആളുകള്‍ പാനീയം ഭക്ഷണത്തിലുള്‍പ്പെടുത്തുമെന്നും 7 ശതമാനം ആളുകള്‍ സിഗരറ്റ് വലി നിര്‍ത്തുമെന്നും പ്രതിജ്ഞയെടുത്തതായി അസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ട്രാറ്റജീസ് ഡയറക്ടര്‍ അലീശാ മൂപ്പന്‍ അറിയിച്ചു.












Click it and Unblock the Notifications