ദുബായ് : ലിഫ്റ്റില്‍ വച്ച് ഇന്ത്യക്കാരനെ പീഡിപ്പിച്ച് അറബ് യുവതി പണം മോഷ്ടിച്ചു
ദുബായ്: ഇന്ത്യക്കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം പണം തട്ടിയെടുത്ത അറബ് യുവതിയ്‌ക്കെതിരായ വിചാരണ ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് 23കാരനായ ഇന്ത്യയന്‍ യുവാവിനെ കടന്ന് പിടിച്ച ശേഷം അപമര്യാദയായി പെരുമാറുകയും പണം മോഷ്ടിക്കുകയും ചെയ്തത്. 32കാരിയായ അറബ് യുവതിയാണ് സംഭവവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നത്.
ലിഫ്റ്റില്‍ ഒറ്റയ്ക്ക് കയറുന്ന പുരുഷന്‍മരെ കേന്ദ്രീകരിച്ചാണ് സ്ത്രീയുടെ തട്ടിപ്പ്. ബര്‍ദുബായില്‍ ജോലിസ്ഥലത്തേയ്ക്ക് പോകവേയാണ് യുവാവിന് നേരെ പീഡന ശ്രമം ഉണ്ടായത്. നാലാം നിലയിലെ ഓഫീസിലേക്ക് ലിഫ്റ്റില്‍ പോകവേ യുവതിയും യുവാവിനൊപ്പം കയറിക്കൂടി.

തുടര്‍ന്ന് യുവാവിനെ കെട്ടിപ്പിടിയ്ക്കുകയും ചെയ്തു. യുവതിയെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരതിന് അനുവദിച്ചില്ലെന്ന് യുവാവ് പറയുന്നു .നാലാം നിലയില്‍ തന്നെയിറങ്ങാന്‍ അനുവദിക്കാതെ ഏഴാം നിലയിലേയ്ക്കുള്ള ബട്ടണ്‍ പ്രസ് ചെയ്യുകയായിരുന്നുവെന്നും ഇന്ത്യക്കാരന്‍ .
യുവതിയില്‍ നിന്നും രക്ഷപ്പെടുമ്പോഴാണ് പഴ്‌സ് നഷ്ടമായതെന്നും യുവാവ്. 4500 ദിര്‍ഹമാണ് പഴ്‌സില്‍ ഉണ്ടായിരുന്നത് . സ്ത്രീ ഇതിന് മുമ്പും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു. എന്നാല്‍ തനിയ്‌ക്കെതിരായ കുറ്റങ്ങള്‍ യുവതി കോടതിയില്‍ നിഷേധിച്ചു .












Click it and Unblock the Notifications