Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍തൃസ്നേഹം മൂലം മുസ്ലീമായ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം കവര്‍ന്നു

അബുദാബി: മരണത്തിന് ഒരു ദിവസം മുന്‍പ് ഭര്‍ത്താവിന്റെ മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ യുവതി അറബ് മാധ്യമങ്ങളില്‍ നിറയുന്നു. അബുദാബിയിലാണ് സംഭവം. യുവതിയും ഭര്‍ത്താവും രണ്ട് മതത്തില്‍പെട്ടവരായിരുന്നു. കാന്‍സര്‍ബാധിതയായ യുവതി തനിയ്ക്ക് ഭര്‍ത്താവിന്റെ മതമായ ഇസ്ലാമിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ആഗ്രഹം അറിയിച്ചു. മതപരിവര്‍ത്തനം നടന്നതിന് പിറ്റേദിവസം യുവതി മരിച്ചു.

ഏറെ നാളായി അബുദാബിയല്‍ സ്ഥിരതാമസമാക്കിയവരായിരുന്നു മിശ്രവിവാഹിതരായ ദമ്പതിമാര്‍. സ്ത്രീയുടെ മതത്തെപ്പറ്റി റിപ്പോര്‍ട്ടുകളില്‍ പരമാര്‍ശിയ്ക്കുന്നില്ല. കുറച്ച് നാള്‍ മുമ്പാണ് സ്ത്രീയ്ക്ക് കാന്‍സര്‍ രോഗം പിടിപെട്ടത്. എന്നാല്‍ രോഗം നിയന്ത്രിയ്ക്കാനാവാത്ത വിധത്തില്‍ ശരീരത്തിലേയ്ക്ക് പടര്‍ന്നു കഴിഞ്ഞിരുന്നു.

Abu Dhabi

മരണം ഉറപ്പായതോടെയാണ് സ്ത്രീ തനിയ്ക്ക് ഭര്‍ത്താവിന്റെ മതമായ ഇസ്ലാമിലേയ്ക്ക് പരിവര്‍ത്തനം നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനായി ഭര്‍ത്താവ് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചു. ഒരു വനിത ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യത്തില്‍ യുവതിയുടെ മതം മാറ്റം നടന്നു

തുടര്‍ന്ന് പിറ്റേ ദിവസം സ്ത്രീ മരിച്ചു. അല്‍ ഖലീജാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇരുമതക്കാരാണെങ്കിലും സ്ത്രീയും ഭര്‍ത്താവും ഇതുവരെയും തങ്ങളുടെ മതത്തില്‍ തന്നെയാണ് വിശ്വസിച്ചിരുന്നത്. അവസാനനിമിഷം വരെ തന്നോടൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനൊടുള്ള സ്‌നേഹം കൂടിയായരുന്നു യുവതിയുടെ മതപരിവര്‍ത്തനത്തിന് പിന്നിലെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+