ദുബായില്‍ പ്രവാസി യുവതിയെ സ്വദേശി യുവതി കൊന്നു, സ്വകാര്യ ഭാഗങ്ങളില്‍ കടിച്ചു, മര്‍ദ്ദിച്ചു...
ദുബായ്: പ്രവാസിയായ വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന കേസില്‍ സ്വദേശി യുവതിയ്ക്ക് തടവ് ശിക്ഷ. 35 കാരിയായ യുവതിയാണ് വീട്ടുജോലിക്കാരിയെ തല്ലിക്കൊന്നത്. തുടര്‍ച്ചയായ മര്‍ദ്ദനമേറ്റാണ് കോമറോസ് ദ്വീപില്‍ നിന്നുള്ള ജോലിക്കാരി മരിയ്ക്കുന്നത്. കോടതിയില്‍ കുറ്റങ്ങള്‍ നിഷേധിയ്ക്കുകയായിരുന്നു സ്വദേശി യുവതി.
ജോലിക്കാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റത്തിന്റെയും കടിയേറ്റതിന്റേയും പാടുകള്‍ ഉണ്ടായിരുന്നു. വീട്ടുടമയായ യുവതി തന്നെയാണ് ജോലിക്കാരിയെ കടിച്ചത്. ഇലക്ട്രിക് കേബിളുകളും, മുളവടികളും ജോലിക്കാരിയെ മര്‍ദ്ദിയ്ക്കുന്നതിന് വേണ്ടി തയ്യാറാക്കി വച്ചിരുന്നു.

വീട്ടിലുണ്ടായിരുന്ന മറ്റ് ജോലിക്കാരും അയല്‍ക്കാരും സ്വദേശി വനിതയ്‌ക്കെതിരെ മൊഴി നല്‍കിയതാണ് കേസിനെ സഹായിച്ചത്. ഈ മൊഴികള്‍ ലഭിച്ചില്ലായിരുന്നുവെങ്കില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ യുവതിയ്ക്ക് ലഭിയ്ക്കില്ലായിരുന്നു.ഫൊറന്‍സിക് പരിശോധന ഫലത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പോലും ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെയും കടിയേറ്റതിന്റേയും പാടുകള്‍ ഉണ്ടായിരുന്നു. സ്വദേശി യുവതി ലഹരി മരുന്നിന് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications