സൗദി: ഒളിച്ചോടാന്‍ ശ്രമിച്ച ഭാര്യ ഭര്‍ത്താവിന്റെ കണ്മുന്നില് വീണുമരിച്ചു
സൗദി: ഒളിച്ചോടാന്‍ ശ്രമിച്ച ഭാര്യ വീണ് മരിച്ചു. ഭര്‍ത്താവിന്റെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 20 വയസുകാരിയ്ക്കാണ് ദാരുണ അന്ത്യം ഉണ്ടായത്. സൗദിയിലെ ജാസന്‍ പ്രവിശ്യയിലാണ് സംഭവം. 20കാരിയായ മൊറോക്കന്‍ യുവതിയാണ് സ്വദേശിയായ ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഭര്‍ത്താവില്‍ നിന്നും കഠിനമായ ശാരീരിക പീഡനങ്ങളാണ് യുവതിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിനെതുടര്‍ന്നാണ് യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചതും ഇത് മരണത്തില്‍ കലാശിച്ചതും. പീഡനങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കാന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് യുവതിയെ പൂട്ടിയിട്ടു.

എങ്ങനെയും വീട്ടില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെടണമെന്ന് യുവതി തീരുമാനിയ്ക്കുകയായിരുന്നു. പൂട്ടിയിട്ട മുറി തുറന്ന സമയത്താണ് താമസിയ്ക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും രക്ഷപ്പെടാനെന്നോണം യുവതി താഴേയ്ക്ക് ചാടിയത്. എന്നാല്‍ നട്ടെല്ല് പൊട്ടുകയും ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ട് ദിവസത്തിലധികം യുവതി ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മരിയ്ക്കുകയും ചെയ്തു. ആശുപത്രിയില്‍ വച്ച് മൊറോക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ യുവതിയ സന്ദര്‍ശിച്ചു. യുവതിയെ പീഡിപ്പിയ്ക്കുകയും മരണത്തിന് പോലും ഇടയാക്കുകയും ചെയ്ത ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications