ചോര കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളി
കൊളംബിയ: നവജാത ശിശുവിനെ കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. താര ടോംളില്‍ എന്ന 20കാരിയാണ് പോലീസ് പിടിയിലായത്.
വെള്ളിയാഴ്ച ജോലി സ്ഥലത്തെ സ്‌റ്റോര്‍ റൂമിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. അവിടെ വെച്ച് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊന്ന് പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതില്‍ കളയുകയായിരുന്നു.

മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നവരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ട് പോലിസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ താരയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതക കുറ്റത്തിന് കോടതിയില്‍ ഹാജരാക്കിയ താരയ്ക്ക് ജാമ്യം ലഭിച്ചില്ല.
കൊലപാതകത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക അസുഖം ഉണ്ടോ എന്ന് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications