യുവതി ആത്മഹത്യ ചെയ്തത് ബുര്‍ജ് ഖലീഫയില്‍ നിന്നും ചാടിയല്ല: ദുബായ് പോലീസ്
ദുബായ്: കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ബുര്‍ജ് ഖലീഫയില്‍ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത തെറ്റാണെന്ന് ദുബായ് പോലീസ് അറിയിച്ചു. ലൗറ വനേസ നണ്‍സ് എന്ദുബായ്: കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ബുര്‍ജ് ഖലീഫയില്‍ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത തെറ്റാണെന്ന് ദുബായ് പോലീസ് അറിയിച്ചു. ലൗറ വനേസ നണ്‍സ് എന്ന 39 കാരി കഴിഞ്ഞ ദിവസം ജുമൈറ ലേക്ക് ടവറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.

ഈ വാര്‍ത്തയാണ് മാധ്യമങ്ങള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റായി നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പാസ്‌പോര്‍ട്ടുകാരിയായ യുവതിക്ക് ഒരു ഗള്‍ഫ് പൗരനുമായി അടുപ്പമുണ്ടായിരുന്നുവെന്നും ബന്ധം പിന്നീട് വഷളായതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം അസി. മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അറിയിച്ചു.നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മ്യതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications