സൗദി, നഴ്സുമാരെ എന്തും പറയാമെന്ന് കരുതല്ലേ.....
സൗദി: നഴ്‌സുമാരോട് മോശമായി പെരുമാറിയാല്‍ എന്തായിരിയ്ക്കും അവസ്ഥ. ഇന്ത്യയിലെ കാര്യമല്ല സൗദി അറേബ്യയിലെ കാര്യമാണ്. എന്തായാലും തടവ് ശിക്ഷ കിട്ടുമെന്ന് എതാണ്ട് ഉറപ്പാണ്. സൗദിക്കാരിയായ നഴ്‌സിനെ വേലക്കാരിയെന്നും അടിമയെന്നും വിളിച്ച സൗദി യുവതിയാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്.
മകന്റെ ചികിത്സ്‌ക്കായി ആശുപത്രിയിലെത്തിയ യുവതിയാണ് ഡ്യൂട്ടി നഴ്‌സായ സൗദി യുവതിയോട് മോശമായി പെരുമാറിയത്. മകന്റെ എക്‌സ്‌റേ എടുക്കുന്നതിനായി എക്‌സറേ റൂമിലേയ്ക്ക് അനുവാദമില്ലാതെ കടന്ന യുവതിയെ നഴ്‌സ് തടഞ്ഞു.

പോരെ പൂരം. നഴ്‌സിന്റെ വാക്ക് കേള്‍ക്കാതെ എക്‌സ്‌റേ റൂമിലേയ്ക്ക് കയറിയെ സ്ത്രീയ നഴ്‌സിനെ അസഭ്യം പറഞ്ഞു. 'നീ ഈ ആശുപത്രിയിലെ വെറുമൊരു ജോലിക്കാരി മാത്രമാണ് എന്ന് വച്ചാല്‍ അടിമ ' ദേഷ്യമടങ്ങാതെ സ്ത്രീ പിന്നെയും നഴ്‌സിന് നേരെ തിരിഞ്ഞു.
യുവതി തന്നെ ശകാരിച്ചതിന് അവരെ ശിക്ഷിയ്ക്കാനോ കോടതി കയറ്റാനോ താന്‍ ആഹ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ ഇവരുടെ ഭര്‍ത്താവ് തന്നെ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് പരാതി നല്‍കിയതെന്നും നഴ്‌സ്. അല്‍ സദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നഴ്‌സിനെ അപമാനിച്ച യുവതിയ്ക്ക് തടവ് ശിക്ഷയോ ചാട്ടയടിയോ കിട്ടാനാണ് സാധ്യത.












Click it and Unblock the Notifications