കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

റിയാദ്: ഭര്‍ത്താവിന്റെ സുഹൃത്ത് സൗദി സ്ത്രീയെ ബലാത്സംഗം ചെയ്തു. വീണ്ടും ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അസിര്‍ മേഖലയിലെ താമസക്കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ഭര്‍ത്താവ് ചില സാധനങ്ങള്‍ തന്നയച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് സ്ത്രീ വാതില്‍ തുറന്നത്. ഈസമയം ഭര്‍ത്താവിന്റെ സുഹൃത്ത് അതിക്രമിച്ച് വീടിനകത്ത് കയറുകയും ബലാത്സംഗം ചെയ്യുകയും ആയിരുന്നു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന്‌ യുവതി പോലീസിനോട് പറഞ്ഞു.

Riyadh Map

രണ്ടാം തവണയും ഇത്തരത്തില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കവേയാണ് ഇയാള്‍ പോലീസിന്റെ പിടിയില്‍ ആകുന്നത്. തൊട്ടുത്ത ദിവസം തന്നെയാണ് ആണ് ഇയാള്‍ വീണ്ടും എത്തിയത്.

സ്ത്രീയെ സാമൂഹ്യ സുരക്ഷാ ഭവനത്തിലേക്ക് മാറ്റി. തന്റെ തന്റെ പിതാവും ഭര്‍ത്താവും പിതാവും സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും സ്ത്രീ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കണാതായ കുട്ടി തൊട്ടിലില്‍

കാണാതായി എന്ന് കരുതിയ നാല് വയസ്സുകാരനെ തൊട്ടിലില്‍ കണ്ടെത്തി. ഏഴ് മണിക്കൂറോളം കുട്ടിയെ കാണാതെ രക്ഷിതാക്കള്‍ പരിഭ്രാന്തിയിലായിരുന്നു. അനിയന്റെ തൊട്ടില്‍ കിടന്നുറങ്ങുന്ന നിലയിലാണ് പിന്നീട് കുട്ടിയെ കണ്ടെത്തിയത്.

2013 സെപ്റ്റംബര്‍ 17 നാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്. ഉടന്‍ തന്നെ ശക്തമായ തിരച്ചിലും തുടങ്ങി. മകനെ കാണാതായ വിഷമത്തില്‍ കരയുകയായിരുന്ന അമ്മയെ ആശ്വസിപ്പിക്കാനെത്തിയ അയല്‍ക്കാരിയാണ് കുട്ടി തൊട്ടില്‍ കിടന്നുറങ്ങുന്നത് കണ്ടെത്തിയത്.

English summary
A Saudi woman was raped by her husband’s friend before he was arrested while trying to rape her again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X