ഷാര്‍ജ: യുവതിയെ കുത്തിക്കൊന്നു, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി അഴിക്കുള്ളില്‍,ഇതു താന്‍ ഡാ പോലീസ്
ഷാര്‍ജ: യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ഷാര്‍ജ പോലീസ്. ഷാര്‍ജയിലെ മൈസലൂണില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് എട്ട് മണിക്കൂറിനുള്ളില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ പിടികൂടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് കത്തിക്കുത്തേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത്.
മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയ്ക്ക് വേണ്ടി വലവിരിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ്, സിഐഡിയിലെ പാരാമെഡിക്‌സ് ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം കുവൈത്തി ആശുപത്രി ഫോറന്‍സിക് ലാബിലേയ്ക്ക് മാറ്റി.

കേസന്വേഷണത്തിനിടെ കൊലയാളി മുപ്പതുകാരനാണെന്ന സൂചനയാണ് കപോലീസിനെ എളുപ്പത്തില്‍ കുറ്റവാളിയിലേയ്‌ക്കെത്തിച്ചത്. യുവതിയെ കുറ്റവാളിയ്ക്ക് പരിചയമുണ്ടായിരുന്നുവെന്നും മനഃപ്പൂര്‍വ്വമുള്ള ആക്രമണമായിരുന്നുവെന്നും പിന്നീട് കണ്ടെത്തിയിരുന്നു. കേസ് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന് കീഴിലേയ്ക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications