അയര്‍ലന്‍ഡില്‍ എത്തിയത് മാസങ്ങള്‍ക്ക് മുമ്പ്; മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍
ഡബ്ലിന്‍: അയല്‍ലന്‍ഡില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍. കോല്‍ക്ക് സിറ്റിക്ക് സമീപം വില്‍ട്ടണിലാണ് സംഭം. പാലക്കാട് സ്വദേശിയായ ദീപ ദിനമണിയെയാണ് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ദീപയുടെ ഭര്‍ത്താവ് റിജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രിമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
കൊലപാതകത്തിലേക്ക് നയിച്ച കാരണന്തൊണെന്ന് വ്യക്തമല്ല. അഞ്ച് വയസുള്ള ദീപയുടെ മകന്റെ സംരക്ഷണത്തിനായി ഫാമിലി ലെയ്‌സണ്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോര്‍ത്തിനായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മകന്‍ ദീപയുടെ സുഹൃത്തുക്കളുടെ ഒപ്പമായിരുന്നു. വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവ സ്ഥലം ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്. കോര്‍ക്കിലെ ഒരു ഫണ്ട് സര്‍വീസ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ദീപയും മകനും അയര്‍ലന്‍ഡിലേക്ക് എത്തിയത്. കോര്‍ക്കിലെ വാടക വീട്ടിലാണ് താമസം. ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോര്‍ക്കിലെ മലയാളി അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, കേസിലെ പ്രതിയും യുവതിയുടെ ഭര്‍ത്താവുമായ റിജിനെ ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രാത്രി സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്ത ഇയാളെ 24 മണിക്കൂര്‍ വരെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയും. സംഭവത്തിന് പിന്നാലെ പ്രദേശത്തെ മലയാളി സമൂഹം ഞെട്ടലിലാണ്. അയര്‍ലണ്ടിലേക്ക് താമസം മാറിയതിന് ശേഷം ഇത്തരമൊരു സംഭവം ഉണ്ടായത് ഞെട്ടലോടെയാണെന്ന് ഒരു ഇന്ത്യന്‍ യുവതി പറഞ്ഞു.












Click it and Unblock the Notifications