അറബി യുവതി 'പ്രവാസി' കാമുകനെ സ്വന്തമാക്കിയത് നിയമപോരാട്ടത്തിലൂടെ, ഒരു കാമുകിയും ഇങ്ങനെ ചെയ്യില്ല?
അബുദാബി: സഹപ്രവര്‍ത്തകനായ കാമുകനെ വിവാഹം കഴിയ്ക്കുന്നതിന് വേണ്ടി അറബി യുവതി നടത്തിയ നിയമ പോരാട്ടത്തിന് വിജയം. വിവാഹത്തെ പിതാവ് എതിര്‍ത്തതോടെയാണ് പിതാവിനെതിരെ യുവതി കോടതിയെ സമീപിച്ചത്. കേസില്‍ യുവതിയ്ക്ക് അനുകൂലമായ വിധി ഉണ്ടായതോടെ യുവതി കാമുകനെ കല്യാണം കഴിച്ചു.
ഒപ്പം ജോലി ചെയ്യുന്ന യുവാവുമായി മുപ്പതുകാരിയായ യുവതി ഏറെ നാളായി പ്രണയത്തിലായിരുന്നു. പ്രണയത്തെപ്പറ്റി പിതാവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. തങ്ങളുടെ കുടുംബത്തിന്റെ യോഗ്യതയ്ക്ക് ചേര്‍ന്നയാളല്ല യുവാവ് എന്ന് പറഞ്ഞാണ് വിവാഹത്തെ എതിര്‍ത്തത്.

വിദ്യസമ്പന്നനും സംസ്‌ക്കാര സമ്പന്നനുമാണ് തന്റെ കാമുകനെന്ന് യുവതി പറഞ്ഞുവെങ്കിലും ഇതൊന്നും ചെവിക്കൊള്ളാന്‍ അച്ഛന്‍ തയ്യാറായില്ല. ഇതോടെ പെണ്‍കുട്ടി അച്ഛനെതിരെ കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി യുവതിയ്‌ക്കെതിരായ ആദ്യം വിധി പറഞ്ഞു. വിധിയ്‌ക്കെതിരെ യുവതി കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഇതോടെ അനുകൂല വിധി ഉണ്ടാവുകയും അറബി യുവതി കാമുകനെ സ്വന്തമാക്കുകയും ചെയ്തു.












Click it and Unblock the Notifications