കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് മറ്റൊരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്

Google Oneindia Malayalam News

ദുബായ്: റെക്കോര്‍ഡുകളുടെയും വ്യത്യസ്തകളുടെയും നഗരമായ ദുബായ് മറ്റൊരു ഗിന്നസ് റൊക്കോര്‍ഡിനു കൂടി വേദിയാകുന്നു. യു എ ഇ ദേശീയ കായിക ദിനമായ ഫെബ്രുവരി പതിനാറിന് ലോകത്തേറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന കരാട്ടെ കത്ത അഭ്യാസവുമായാണ് യു എ ഇ കരാട്ടെ ഫെഡറെഷന്‍ പുതിയ അദ്ധ്യായം രചിക്കാനിറങ്ങുന്നത്. നിലവില്‍ ജപ്പാനില്‍ നടന്ന കരാട്ടെ അഭ്യാസത്തിനാണ് റെക്കോര്‍ഡുളളത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള അഭ്യാസികളാകും യു എ ഇ കരാട്ടെ ഫെഡറേഷന്റെ ഈ അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുക എന്ന് ലോക കരാട്ടെ ഫെഡറെഷന്‍ വൈസ് പ്രസിഡന്റും യു എ ഇ കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റുമായ ജനറല്‍ നാസര്‍ അബ്ദുല്‍ റസാക്ക് അല്‍ റസൂക്കി അറിയിച്ചു.

ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യു എ ഇ കരാട്ടെ ഫെഡറേഷന്‍ വൈസ്പ്രസിഡന്റ് മര്വാകന്‍ മുഹമ്മദ് ഹുസൈന്‍ അലി സിന്‌ഗേല്‍, യു എ ഇ കരാട്ടെ ഫെഡറേഷന്‍ ഡയറക്ടര്‍ മുഹമ്മദ് അബ്ബാസ് എന്നിവരും ദുബായ് പോലീസ് ഓഫീസേര്‍സ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

img-0035

ശാരീരികാരോഗ്യം നില നിര്‍ത്തുന്നതൊടപ്പം ആത്മവിശ്വാസം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആയോധന കലകളെ പ്രോത്സാഹിപ്പിക്കാന്‍ യു എ ഇ കരാട്ടെ ഫെഡറേഷന്‍ പ്രതിഞ്ജാബദ്ധമാണെന്ന് അധിക്ത്രര്‍ പറഞ്ഞു.

3973 പേര്‍ അണിനിരന്ന ജപ്പാനിലെ ഒകിനാവയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം നടന്ന റെക്കോര്‍ഡ് ആണ് നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒന്നിച്ചു അണിനിരന്ന പ്രകടനം എന്ന പട്ടികയിലുള്ളത്. അയ്യായിരത്തിലധികം പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഈ റെക്കോര്‍ഡ് മറികടക്കാന്‍ യു എ ഇ കരാട്ടെ ഫെഡറേഷന്‍ തയ്യാറെടുക്കുന്നത്. ദുബായ് പോലീസ് ഓഫീസേര്‍സ് ക്ലബിലെ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി പതിനാറ് വൈകുന്നേരം അരങ്ങേറുന്ന പ്രകടനത്തിന് പതിനയ്യായിരത്തിലധികം കാണികളെയാണ് പ്രതീക്ഷിക്കുന്നത്.

img-0355

ആയോധനകലയുടെ ആധുനിക ലോകത്തെ പ്രാധാന്യം മുന്‍നിര്‍ത്തി കരാട്ടെ ഉള്‍പ്പെടെയുള്ള ആയോധന കലകള്‍ ചെറുപ്പം മുതലേ കുട്ടികളില്‍ ബോധവത്കരണം വളര്‍ത്താനും പരിശീലിപ്പിക്കാനുമായി വിവിധ ട്രെയിനര്‍മാരുടെ സഹായത്തോടെ വിപുലമായ പദ്ധതികളാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു യു എ ഇ കരാട്ടെ ഫെഡറേഷന്‍ നടത്തി വരുന്നതെന്ന് ഫെഡറെഷന്‍ പ്രസിഡന്റും വൈസ്പ്രസിഡന്റും അറിയിച്ചു.

ദുബായിലെ പ്രമുഖ മീഡിയ , ഇവന്റ് സ്ഥാപനമായ ഏഷ്യവിഷനുമായി സഹകരിച്ചാണ് യു എ ഇ കരാട്ടെ ഫെഡറേഷന്‍ ഈ ലോക റെക്കോര്‍ഡ് പ്രകടനം സങ്കടിപ്പിക്കുന്നത്. ഏഷ്യവിഷന്‍ എം ഡി നിസ്സാര്‍ സയിദ്, യു എ ഇ കരാട്ടെ ഫെഡറേഷന്‍ കോര്‍ഡിനനേറ്റര്‍ സി വി ഉസ്മാന്‍, എന്നിവരും ചടങ്ങില്‍ സംസാരിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് 055 2610088 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

English summary
Women among 5000 vying for world karate record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X