കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണവും പണവും അപഹരിച്ച വീട്ടുജോലിക്കാരി ഏഴ് വര്‍ഷത്തിനു ശേഷം പിടിയിലായി

Google Oneindia Malayalam News

ദുബായ്: ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച വീട്ടുജോലിക്കാരി ഏഴ് വര്‍ഷത്തിനു ശേഷം പിടിയിലായി. മാതാവിന്റെ ചികിത്സക്കായി സ്വദേശി വനിത വിദേശത്തേക്ക് പോയ സമയത്താണ് വീട്ടിലെ സ്വര്‍ണ്ണവും വില പിടിപ്പുള്ള സ്വര്‍ണ്ണവും വീട്ടുജോലിക്കാരി മോഷ്ടിച്ചത്. വീട്ടില്‍ ഉപയോഗിക്കുന്ന ഫോണ്‍ ബില്ലില്‍ അധിക തുക കണ്ടതിനാല്‍ വീട്ടുടമ നടത്തിയ അന്യേഷണത്തില്‍ വേലക്കാരി പല ദിവസങ്ങളിലായി സ്വദേശത്തേക്ക് ഫോണ്‍ വിളിച്ചതായി കണ്ടെത്തുകയായിരുന്നു.

പ്രശ്‌നത്തെ തുടര്‍ന്ന് ജോലിക്കാരിയെ വീസ റദ്ദ് ചെയ്ത് നാട്ടിലേക്ക് പറഞ്ഞ് വിടുകയും ചെയ്തു. പിന്നീടാണ് സ്വര്‍ണ്ണവും വിലപിടിപ്പുള്ള വാച്ചുകളും അടക്കം പല സാധനങ്ങളും വീട്ടില്‍ നിന്നും മോഷണം പോയതായി വീട്ടുടമ മനസ്സിലാക്കുന്നത്. വേലക്കാരി ഉപയോഗിച്ചിരുന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണം വില്‍പന നടത്തിയ ബില്ലുകളും നാട്ടിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തുകയായിരുന്നു.

arrest

തുടര്‍ന്ന് ജോലിക്കാരിക്കെതിരെ പോലീസില്‍ ഇവര്‍ പരാതി നല്‍കുകയും ചെയ്തു. 2010 ല്‍ നടന്ന സംഭവത്തിനു ശേഷം കഴിഞ്ഞ ദിവസം ശ്രീലങ്കക്കാരിയായ സ്ത്രീ ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പോലീസ് പിടിയിലാകുന്നത്. തുടര്‍ നടപടികള്‍ക്കായി ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

English summary
Women arrested for stealing gold and cash after 7 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X