Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: ജോലി വാഗ്ദാനം ബ്യൂട്ടി പാര്‍ലറില്‍, വിദേശത്തെത്തിയപ്പോള്‍ വേശ്യാവൃത്തി, പിന്നീട് സംഭവിച്ചത്

ജോലി വാഗ്ദാനം നല്‍കി സെക്‌സ് റാക്കറ്റ് നടത്തിയ സ്ത്രീകള്‍ അറസ്റ്റില്‍

ദുബായ്: ജോലി വാഗ്ദാനം നല്‍കി ദുബായിലെത്തിച്ച യുവതികളെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. യുഎഇ നിവാസികളായ മൂന്ന് സ്ത്രീകളാണ് വ്യാജ ജോലി വാഗ്ദാനം നല്‍കി വിദേശ യുവതിയെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

ഒരു മൊറോക്കന്‍ യുവതി ഉള്‍പ്പെടെ മൂന്ന് തൊഴില്‍ രഹിതരായ യുവതികളെയാണ് ദുബായ് വനിതകള്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചത്. ബ്യൂട്ടി പാര്‍ലര്‍, സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി എത്തിച്ച യുവതികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് നടത്താനുള്ള ശ്രമമാണ് അറസ്‌റ്റോടെ ഇല്ലാതായിട്ടുള്ളത്.

പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

ദുബായില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊണ്ടുവന്ന യുവതിയെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് യുവതികള്‍ക്ക് മൂന്ന് വര്‍ഷം വീതം തടവ് വിധിച്ചു. മനുഷ്യക്കടത്ത് നടത്തിയതിനും നിര്‍ബന്ധിത ലൈംഗിക വ്യാപാരത്തിനുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് പരിഗണിച്ച കോടതി പ്രതികളായ സ്ത്രീകളെ നാടുകടത്താനാണ് ആദ്യം വിധിച്ചത്.

സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ജോലി വാഗ്ദാനം

സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ജോലി വാഗ്ദാനം

അബുദാബിയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ജോലി വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് റസിഡന്റ് വിസയിലാണ് സെപ്തംബറില്‍ 21കാരിയായ പെണ്‍കുട്ടി ദുബായിലെത്തുന്നത്. ഇതിനായി ഒരാള്‍ക്ക് 5000 ദിര്‍ഹം നല്‍കിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി. എന്നാല്‍ അല്‍ മുറാഖാബാത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെത്തിച്ച പെണ്‍കുട്ടിയോട് വേശ്യാവൃത്തിയ്ക്ക് വേണ്ടിയാണ് എത്തിച്ചതെന്ന വിവരമാണ് സ്ത്രീകള്‍ നല്‍കിയത്.

പെണ്‍കുട്ടിയ്ക്ക് പീഡനവും

പെണ്‍കുട്ടിയ്ക്ക് പീഡനവും

സൗദി യുവാവിനൊപ്പം സെക്‌സില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച കേസിലെ ഒന്നാം പ്രതി സിഷ പൈപ്പ് ഉപയോഗിച്ച് ഉപദ്രവിച്ചതായും പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തി.

 ഹോട്ടല്‍ മുറിയില്‍ ഉപേക്ഷിച്ചു

ഹോട്ടല്‍ മുറിയില്‍ ഉപേക്ഷിച്ചു

മറ്റൊരു സാഹചര്യത്തില്‍ പെണ്‍കുട്ടിയെ സൗദി യുവാവുമായി സെക്‌സിലേര്‍പ്പെടുന്നതിനായി ഹോട്ടല്‍ മുറിയില്‍ ഉപേക്ഷിച്ചതായും ഇരയായ മൊറോക്കന്‍ പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് ഹോട്ടല്‍ അധികൃതരുടെ സഹായത്തോടെയാണ് ദുബായ് പൊലീസിനെ സമീപിച്ച് വിവരമറിയിച്ചത്.

മൂന്ന് പെണ്‍കുട്ടികള്‍

മൂന്ന് പെണ്‍കുട്ടികള്‍

21 കാരിയായ മൊറോക്കന്‍ യുവതി, 27 കാരിയായ വിദേശ വനിത, മറ്റൊരു 22 കാരിയുമാണ് ദുബായില്‍ വച്ച് വേശ്യാവൃത്തിയ്ക്ക് ഇരയാക്കപ്പെട്ടവര്‍. ബ്യൂട്ടി സലൂണില്‍ ജോലി നല്‍കാമെന്നായിരുന്നു മെറോക്കന്‍ യുവതിയ്ക്ക് നല്‍കിയിരുന്ന വാഗ്ദാനം. ഇതിനായി ഇവരില്‍നിന്ന് 90,000 മെറോക്കന്‍ ദിര്‍ഹംസും പ്രതികള്‍ കൈപ്പറ്റിയിരുന്നു. 1500 ദിര്‍ഹത്തിന് പലരുമായും സെക്‌സിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും വെളിപ്പെടുത്തലുണ്ട്.

ഒരു മാസത്തിനിടെ 18 തവണ

ഒരു മാസത്തിനിടെ 18 തവണ

1500 ദിര്‍ഹത്തിനും 2, 500 ദിര്‍ഹത്തിനും ഇടയിലുള്ള തുക നല്‍കി ഒരു മാസത്തിനിടെ 18ലധികം തവണ പലരുമായും സെക്‌സിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നാണ് മറ്റൊരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+