കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ സ്ത്രീകള്‍ മുന്നില്‍!!

Google Oneindia Malayalam News

ഷാര്‍ജ: പ്രമുഖ സുഗന്ധദ്രവ്യ നിര്‍മ്മാണ കമ്പനിയായ നബീല്‍ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ സ്ഥിതി ചെയ്യുന്ന നബീല്‍ പെര്‍ഫ്യുംസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംങ് ഡയറക്ടര്‍ മുസ്തഫ ആദം അലി ഉദ്ഘാടനം ചെയ്തു.

സുഗന്ധ തൈലങ്ങള്‍, ചന്ദനം, ഊദ് തുടങ്ങിയ നിരവധി ഉല്‍പന്നങ്ങള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത വിധം സുഗന്ധ ദ്രവ്യങ്ങളുടെ ഉപയോഗം മാറിക്കഴിഞ്ഞുവെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. പുരുഷന്മാരെ അപേക്ഷിച്ച് സ്തീകളാണ് സുഗന്ധ ദ്രവ്യങ്ങളുടെ ഉപയോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

nabeel

എന്നാല്‍ പുരുഷ പെര്‍ഫ്യൂ സ്ത്രീകളുടെ പെര്‍ഫ്യൂം എന്നിങ്ങനെയുള്ള വേര്‍തിരിവ് വെറും മാര്‍ക്കറ്റിംങ് തന്ത്രമാണെന്നാണ് ഇദ്ദേഹം പറയുന്നത്. കൂടാതെ പുതിയ സാഹചര്യത്തില്‍ സ്ത്രീകളുടെ പേരിലുള്ള പെര്‍ഫ്യൂം പുരുഷന്‍മാരും പുരുഷന്‍മാരുടെ പേരില്‍ ഇറങ്ങുന്നത് സ്ത്രീകളും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും അദ്ധേഹം വ്യക്തമാക്കി. 1969ല്‍ സ്ഥാപിതമായ നബീല്‍ നൂറിലേറെ രാജ്യങ്ങളിലേയ്ക്ക് സുഗന്ധദ്രവ്യങ്ങള്‍ കയറ്റിയയക്കുന്നുണ്ട്.

രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഫാക്ടറിയിലെ 600 യൂണിറ്റുകളില്‍ 600 വിദഗ്ധ ജീവനക്കാര്‍ നബീല്‍ ഉത്പന്നങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.

English summary
Women using more perfumes compared to men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X