പ്രവാസി ജിദ്ദ സൗത്ത് മേഖല വനിതാ വിംഗ് രൂപീകരിച്ചു
ജിദ്ദ: പ്രവാസി ജിദ്ദ സൗത്ത് മേഖല വനിതാ വിംഗ് നിലവില്‍വന്നു. റബീഅ ശാഹിദുല്‍ ഹഖ് പ്രസിഡന്റായും ഷക്കീല ബഷീര്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീജ മധുസൂദനന്‍ ( വൈസ് പ്രസിഡന്റ് ),സുബീന ജമാലുദ്ധീന്‍ , മുഹ്‌സിന നജ്മുദ്ദീന്‍ ( ജോ.സെക്രട്ടറി ) റജീന ബഷീര്‍ ( ട്രഷറര്‍ ) എന്നിവരാണ് മറ്റു മേഖല ഭാരവാഹികള്‍.
ശറഫിയ പ്രവാസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഖലീല്‍ പാലോട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സ്ത്രീത്വത്തെ ആദരിക്കുന്ന രാഷ്ട്രീയചേരിയെ ശക്തിപ്പെടുത്തുവാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്ന് ഖലീല്‍ പാലോട് ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നറിയപ്പെടുന്ന നിയമസഭയില്‍ പോലും സ്ത്രീ സമൂഹം ആദരിക്കപ്പെടുന്നില്ല.

മാനവികതയുടെ പ്രതലത്തില്‍ നിന്നുകൊണ്ടുള്ള സ്ത്രീ ശാക്തീകരണം ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ധാര്‍മ്മിക ബോധമുള്ള വ്യക്തികളും സന്തുഷ്ട കുടുംബവും ക്ഷേമ രാഷ്ട്ര സങ്കല്‍പത്തിനു കരുത്ത് പകരുമെന്നും അത്തരം സമൂഹത്തിന്റെ വളര്‍ച്ചക്ക് സ്ത്രീകള്‍ സാമൂഹിക രാഷ്ട്രീയ അവബോധം നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയുടെ സൗത്ത് മേഖല വനിത വിംഗ് രൂപീകരണ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുഹറ ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ പ്രവാസി ജിദ്ദ ജനറല്‍ സെക്രട്ടറി മഹ്ബൂബ് പത്തപ്പിരിയം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുറഹീം ഒതുക്കുങ്ങല്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. മേഖല പ്രസിഡന്റ്‌റ് മാഹിര്‍ ബാലുശ്ശേരി ആശംസകള്‍നേര്‍ന്ന് സംസാരിച്ചു.












Click it and Unblock the Notifications